മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ശ്രീറാം വെങ്കിട്ടരാമനെ ‘രക്ഷിച്ചെടുത്ത്’ പൊലീസ്; സര്‍വ്വീസില്‍ തിരിച്ച് കയറാനുള്ള അവസരമൊരുങ്ങുന്നു

sriram-venkataraman-basheerതിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ടിട്ട് ആറ് മാസമായിട്ടും പ്രതിസ്ഥാനത്തുള്ള ശ്രീറാം വെങ്കിട്ടരാമനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഫൊറന്‍സിക് പരിശോധനാ ഫലങ്ങള്‍ ലഭിച്ചിട്ടില്ലെന്ന പേരില്‍ അന്വേഷണവും, കുറ്റപത്രം സമര്‍പ്പിക്കുന്നതും പൊലീസ് മന:പ്പൂര്‍വ്വം വൈകിപ്പിക്കുകയാണ്. ഇതോടെ ശ്രീരാമിന് സര്‍വ്വീസില്‍ തിരിച്ചു കയറാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

കേസിന്റെ തുടക്കം മുതല്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തിയത്. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ച് കൊലപാതകം നടത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പരിശോധിക്കുന്നതില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തിയിരുന്നു. മദ്യപിച്ചുവെന്നതിന്റെ തെളിവ് തന്നെ പൊലീസ് ഇല്ലാതാക്കി. മന:പ്പൂര്‍വ്വമുള്ള നരഹത്യയെന്ന കുറ്റവും കേസില്‍ ഉള്‍പ്പെടുത്തിയില്ല. ഇതോടെയാണ് ശ്രീറാമിന് ജാമ്യം ലഭിച്ചത്.

അമിതവേഗമാണ് അപകടകാരണമെന്ന് തെളിയിക്കുന്നതിലും പൊലീസ് തിരിമറി കാണിച്ചു. സിസിടിവി ദൃശ്യങ്ങളില്ലെന്നും പൂനൈയില്‍ നടത്തിയ വേഗപരിശോധനയില്‍ വേഗം സ്ഥിരീകരിക്കാനായില്ലെന്നും പറഞ്ഞാണ് ആ കുരുക്കില്‍ നിന്നും ശ്രീരാമിനെ പൊലീസ് രക്ഷിച്ചെടുത്തത്. അവസാനം കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിപ്പിച്ച്, ശ്രീറാമിന്  തിരിച്ച് സര്‍വ്വീസില്‍ കയറാനുള്ള അവസരവും പൊലീസ് ഒരുക്കിയിരിക്കുകയാണ്.


Print Friendly, PDF & Email

Related posts

Leave a Comment