Flash News

സി‌എ‌എയെ പിന്തുണച്ച് അറ്റ്‌ലാന്റയില്‍ ഇന്ത്യന്‍ വംശജരുടെ റാലി

January 30, 2020 , ശ്രീകുമാര്‍ പി.

i-CS5KHSB-X4അറ്റ്‌ലാന്റാ: ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) പിന്തുണച്ചുകൊണ്ട് അറ്റ്‌ലാന്റായില്‍ ഇന്ത്യന്‍ വംശജര്‍ റാലി നടത്തി.

ഇന്ത്യന്‍, അമേരിക്കന്‍ പതാകകള്‍ പിടിച്ചുകൊണ്ട് നടത്തിയ റാലിയില്‍ ‘ഭാരത് മാതാ കി ജയ്’യും, വന്ദേമാതരവും മുഴങ്ങി. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, മറാത്തി, ഗുജറാത്തി, ഹിന്ദി തുടങ്ങി ഇന്ത്യന്‍ ഭാഷകളില്‍ മുദ്രാവാക്യവും വിളിച്ചു. പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അഭയം. നല്‍കലാണ് സി എ എ’, ‘പുറത്താക്കലല്ല, ഉള്‍ക്കൊള്ളലാണ് സി ഐ എ’ തുടങ്ങിയ പ്ലാക്കാര്‍ഡുകളും പോസ്റ്ററുകളും പ്രകടനക്കാര്‍ പിടിച്ചിരുന്നു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി സമുദായങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന നിയമം കാലഘട്ടത്തിന്റെ .ആവശ്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു റാലി.

i-GmdfjTm-X3തെറ്റായ വാര്‍ത്തകള്‍ നല്‍കുകയും വ്യാജപ്രചരണം നടത്തുകയും ചെയ്യുന്ന അമേരിക്കയിലെ ഇന്ത്യാ- വിരുദ്ധ സംഘടനകളുടേയും മാധ്യമങ്ങളുടേയും കാപഠ്യം തുറന്നു കാട്ടാന്‍ റാലിക്ക് കഴിഞ്ഞതായി സംഘാടകരില്‍ ഒരാളായ രാജീവ് മേനോന്‍ പറഞ്ഞു. നിയമത്തെക്കുറിച്ച് ജനകീയ ചര്‍ച്ചയക്ക് തയ്യാറാകാതെ ചില സംഘടനകള്‍ നുണപ്രചരണം നടത്തുകയാണ്. ജന്മനാട്ടില്‍ നിന്ന് പീഡനം ഏറ്റ് ഓടിയെത്തിയവരെ സംരക്ഷിക്കുകയാണ് ഭാരത സര്‍ക്കാര്‍ ചെയ്തത്്. സി എ എ യ്‌ക്കെതിരെ വാചാലമാകുന്നവര്‍ പാലായനം ചെയ്യപ്പെട്ടവരുടെ ദുരിതത്തെ കണ്ടില്ലന്ന് നടിക്കുന്നു. ഇന്ത്യയുടെ സ്വാന്ത്യവും ഭരണഘടനയും ജനാധിപത്യവും വെല്ലുവിളി നേരിടുമ്പോള്‍ പ്രതിരോധിക്കേണ്ട ബാധ്യതയുള്ളതിനാലാണ് പ്രകടനത്തിനെത്തിയതെന്നും രാജീവ് പറഞ്ഞു.

i-mSgbn8g-X3പൗരത്വ ഭേദഗതി നിയമത്തെ വംശഹത്യ, ഫാസിസത്തിന്റെ അടയാളം എന്നൊക്കെ വിളിക്കുന്നത്. യഥാര്‍ത്ഥ വംശഹത്യകളില്‍ കൊല്ലപ്പെട്ട ഇരകളുടെ ഓര്‍മ്മകളെ അപമാനമാനിക്കലാണെന്ന് റാലിയില്‍ പങ്കെടുത്ത സുരേഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഹോളോകോസ്റ്റ്, പോള്‍ പോട്ട്, ഇഡി അമിന്‍ തുടങ്ങിയ സ്വേച്ഛാധിപതികളുടെയും ബോസ്‌നിയയിലെ വംശീയ ഉന്മൂലനത്തേയും റവാണ്ടയിലെ വംശഹത്യയും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കുന്ന ഒരു നിയമവുമായി താരതമ്യം ചെയ്യുന്നത് ചരിത്രം അറിയില്ലത്തവരാണ്. അല്ലെങ്കില്‍ പ്രകോപനപരമായ പദങ്ങള്‍ ഉപയോഗിച്ച് പ്രശ്‌നം ഉണ്ടാക്കാനാണ്. എന്തായാലും് ഗൗരവമായി കാണാനാവില്ല ‘ സി എ എ എതിര്‍ക്കുന്നവരെ ഉദ്ദേശിച്ച്് സുരേഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.
റാലിയില്‍ പങ്കെടുത്തവര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഒത്തുചേര്‍ന്നു.ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച ശേഷമാണ് റാലി സമാപിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top