ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു

newyork_repablic_1ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐ.ഒ.സി) നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് റീജിയണിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, അനുഭാവികളും, പ്രാദേശിക നേതാക്കളും ചേര്‍ന്നു ഇന്ത്യന്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. ജനുവരി 26-നു ഞായറാഴ്ച ക്വീന്‍സിലെ സോനാ പഞ്ചാബി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ കൂടിയ സമ്മേളനത്തില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ , സിറ്റി കൗണ്‍സില്‍മാന്‍മാര്‍, വിവിധ സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പടെ അനേകം പേര്‍ പങ്കെടുത്തു.

ഇന്ത്യന്‍ ജനതയുടെ ജനാധിപത്യ ബോധവും, വിഭിന്നതയോടുള്ള ബഹുമാനവും തനിക്ക് നേരിട്ട് കണ്ടു മനസിലാക്കാന്‍ കഴിഞ്ഞെന്നു ഈയിടെ ഇന്ത്യ സന്ദര്‍ശിച്ച ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ ലൂ തന്റെ പ്രസംഗത്തില്‍ അറിയിച്ചു.

യോഗത്തില്‍ ഐ.ഒ.സി സെക്രട്ടറി ജനറല്‍ ഹര്‍ബചന്‍ സിംഗ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. വൈസ് പ്രസിഡന്റ് മാലിനി നായര്‍, സിറ്റി കൗണ്‍സില്‍ മെമ്പര്‍മാരായ ബാരി ഗ്രോഡന്‍ചിക്, റിച്ചാര്‍ഡ് ഡോനവാന്‍, ഡിസ്ട്രിക്ട് ലീഡര്‍മാരായ ഡേവിഡ് റിച്ചാര്‍ഡ്, ആല്‍ബര്‍ട്ട് ബാലിയോ, ഐ.ഒ.സി സെക്രട്ടറി രാജേന്ദര്‍ ഡിച്ചിപ്പള്ളി, വൈസ് പ്രസിഡന്റ് സതീഷ് ശര്‍മ്മ, വൈസ് പ്രസിഡന്റ് ജോസ് ചാരുംമൂട്, മഹാരാഷ്ട്ര ഘടകം പ്രസിഡന്റ് ദേവേന്ദ്ര വോറ, കേരള ഘടകം പ്രസിഡന്റ് ലീല മാരേട്ട്, കേരളാ ഘടകം ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാട്, നാഷണല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ശോശാമ്മ ആന്‍ഡ്രൂസ്, പാസ്റ്റര്‍ ഇമ്മാനുവേല്‍ അസ്സേ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സെക്രട്ടറി ജനറല്‍ ഹര്‍ബചന്‍ സിംഗ് പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്തു. സ്വപ്ന ശര്‍മ്മ ആയിരുന്നു എം.സി.

newyork_repablic_2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment