Flash News

റിപ്പബ്ലിക് ദിനാഘോഷവും ഐ.എന്‍.ഒ.സി വനിതാ ഫോറം ഉല്‍ഘാടനവും ന്യൂയോര്‍ക്കില്‍ ഫെബ്രുവരി 1 ശനിയാഴ്ച

January 30, 2020 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

getPhotoഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക് കേരളാ ചാപ്റ്ററിന്റെ വനിതാ ഫോറത്തിന്റെ പ്രസിഡന്റ് ആയി ഷൈനി ഷാജന്‍ ,വൈസ് പ്രസിഡന്റ് രാധാ നായര്‍ ,സെക്രട്ടറി ലീന ആലപ്പാട്ട് , ജോയിന്റ് സെക്രട്ടറി ജ്യോതി പീറ്റര്‍ , ട്രഷറര്‍ ഷീല ജോസഫ് എന്നിവരെയും കമ്മിറ്റി മെംബേര്‍സ് ആയ ലൈസി അലക്‌സ് , ജയാ കുര്യന്‍, ജിഷ അരുണ്‍,ഏലമ്മ രാജ്, അമ്പിളി ബിപിന്‍, ജെസ്സി ആന്റോ, മേരികുട്ടി ജോര്‍ജ് എന്നിവരെ തിരെഞ്ഞുടുത്തതായി ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്‍ അറിയിച്ചു.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക് കേരളാ ചാപ്റ്ററിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ ഫോറത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമിടുന്നതെന്ന് ജോയി ഇട്ടന്‍ അറിയിച്ചു.

സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950 ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക് കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 1 ന് ശനിയാഴിച്ച ഉച്ചയ്ക്ക് 2 മണിക്ക് ഹാര്‍ട്‌സ് ഡെയില്‍ ല്‍ ഉള്ള Our Lady of Shkodra – Albanian Church ഓഡിറ്റോറിയത്തില്‍ (361 W Hartsdale Ave, Hartsdale, New York 10530)ല്‍ വെച്ച് വിപുലമായ രീതിയില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടത്തപ്പെടുന്നു. അതിനോട് അനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ കേരളാ ചാപ്റ്ററിന്റെ വനിതാ ഫോറത്തിന്റെ ഉല്‍ഘാടനവും നടത്തുന്നതാണ്.

ഈവര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി സംബന്ധിക്കുന്നത് കേരള രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ യുവാക്കളുടെ ആവേശമായ വി.ടി . ബല്‍റാം എം.എല്‍. എ യാണ് . കൂടാതെ നാഷണല്‍ ഐ.എന്‍.ഒ.സി കേരളാ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, പ്രസിഡന്റ് ജോബി ജോര്‍ജ്,ട്രഷറര്‍ സജി എബ്രഹാം,Rev.Dr. വര്‍ഗീസ് എബ്രഹാം(നാഷണല്‍ ട്രഷര്‍ ), ചാക്കോ കൊയികലെത്തു(റീജ.വൈസ് പ്രസിഡന്റ്),ജനറല്‍ കണ്‍വീനര്‍മാരായ വര്‍ഗിസ് ജോസഫ്, ലൈസി അലക്‌സ്, ഗണേഷ് നായര്‍ തുടങ്ങി സാമുഹ്യ സംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ആശംസകള്‍ അറിയിച്ച് സംസരിക്കുന്നതയിരുകും .

പൊതുസമ്മേളനത്തിനുശേഷം നടക്കുന്ന കലാപരിപാടികളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും, പുതുമയാര്‍ന്ന കലാ പരിപാടികളും ,. വ്യത്യസ്തമായ രീതിയില്‍ നൃത്താവിഷ്കാരങ്ങള്‍ കോര്‍ത്തിണക്കി നയനമനോഹാരിത വിളിച്ചോതുന്ന നൂതന പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നതു . കുടാതെ കേരളത്തനിമയാര്‍ന്ന ഭക്ഷണവും ഒരിക്കിയിട്ട്്.

ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ ഇന്ത്യക്കാരേയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കു ന്നതായി ജോയി ഇട്ടന്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top