എം.കമലത്തിന്റെ നിര്യാണത്തില്‍ ഐ.എന്‍ ഒ സി.ഡാളസ് ചാപ്റ്റര്‍ അനുശോചിച്ചു

M_kamalamഡാളസ് : 1982- 1987 കാലഘട്ടത്ത് കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയും സംസ്ഥാനത്തെ വനിതാ കമ്മീഷന്‍ അധ്യക്ഷ, കെപിസിസി വൈസ് പ്രസിഡണ്ട് തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചിട്ടുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.കമലത്തിന്റെ നിര്യാണത്തില്‍ ഐ.എന്‍ ഒ സി.ഡാളസ് ചാപ്റ്റര്‍ അനുശോചിച്ചു.

ജനുവരി 30 വ്യാഴാഴ്ച രാവിലെ കോഴിക്കോടുവെച്ചായിരുന്നു അന്ത്യം സംഭവിച്ചതു. 94 വയസ്സായിരുന്നു . എഴു ദശാബ്ദത്തിലധികം .രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ സജീവമായിരുന്ന കോണ്‍ഗ്രസിന്റെ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും പ്രമുഖയായ വനിതാ നേതാവിനെയാണ് നഷ്ട്ടമായിരിക്കുന്നതെന്നു ഐ.എന്‍ ഒ സി റീജിയന്‍ വൈസ് പ്രസിഡന്റ് ബോബന്‍ കൊടുവത്തു ,പ്രസിഡന്റ് രാജന്‍മാത്യു സെക്രട്ടറി ബാബു സൈമണ്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറീയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment