വി.ജെ. കോശി (79) ഡിട്രോയിറ്റില്‍ നിര്യാതനായി

Newsimg1_90039128ഡിട്രോയിറ്റ്: തുമ്പമണ്‍ തൊണ്ടന്‍വേലില്‍ വല്ലഭത്തിനാല്‍ പരേതരായ ജോഷ്വാ തോമസിന്റേയും, അന്നമ്മ ജോഷ്വയുടേയും മകന്‍ വി.ജെ. കോശി (79) ഡിട്രോയിറ്റില്‍ നിര്യാതനായി.

ഭാര്യ: പള്ളിപ്പാട് മുല്ലശേരില്‍ മറിയാമ്മ കോശി (ഓമന).

മക്കള്‍: സ്മിത കോശി (ഡാളസ്), ജിമ്മി കോശി (ഡിട്രോയിറ്റ്).

മരുമകന്‍: ജോര്‍ജ് മാത്യൂസ് (ഡാളസ്).

കൊച്ചുമക്കള്‍: റൂബന്‍ മാത്യൂസ്, ഈത്തന്‍ മാത്യൂസ്.

പൊതുദര്‍ശനം ഫെബ്രുവരി ഏഴാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ ഡാളസിലെ റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ (Rolling Oaks Funeral Home, 400 Freepoint, Coppell, TX 75019).

സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി എട്ടാം തീയതി ശനിയാഴ്ച രാവിലെ 9.30-നു മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ (1150 Luna Road, Dallas, TX 75234) വച്ച് നടത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് മാത്യൂസ് (214 681 2838).


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment