Flash News
സംസ്ഥാനത്തെ യുവാക്കളില്‍ കോവിഡ് വേരിയന്റ് ഗുരുതരമായി പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍   ****    രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****   

ജോര്‍ജ് മാത്യു ഫോമാ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍: സണ്ണി പൗലോസും സ്റ്റാന്‍ലി കളരിക്കാമുറിയും കമ്മീഷണര്‍മാര്‍

January 31, 2020 , ഷോളി കുമ്പിളുവേലി, ഫോമാ ന്യൂസ് ടീം

FOMAAഡാളസ് : 2020 22 വര്‍ഷത്തേക്കുള്ള ഫോമാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനുവേണ്ടി ഇലക്ഷന്‍ കമ്മീഷണര്‍മാരെ നിയോഗിച്ചു ജോര്‍ജ് മാത്യു ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സണ്ണി പൗലോസ് ,സ്റ്റാന്‍ലി കളരിക്കാമുറി എന്നിവരെ കമ്മീഷണറായും തെരഞ്ഞെടുത്തു. 2020 ജൂലൈ 6 മുതല്‍ 10 വരെ വരെ നടക്കുന്ന ഫോമാ അന്തര്‍ദേശീയ ക്രൂസ് കണ്‍വെന്‍ഷനില്‍ വച്ചാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുന്നത് എല്ലാ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരമുണ്ട്. അവസാന റൗണ്ടില്‍ ആരൊക്കെ പിന്മാറുമെന്ന് ഇപ്പോള്‍ പ്രവചന സാധ്യമല്ല പക്ഷേ ഫോമായില്‍ മത്സരം സൗഹാര്‍ദ്ദപരമാണ് മത്സരം കഴിഞ്ഞാല്‍ എല്ലാവരും ഒറ്റക്കെട്ടായി സംഘടനയുടെ പുരോഗതിക്കായി നിലകൊള്ളുന്നു.

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് മാത്യു ഫോമയുടെ മുന്‍ പ്രസിഡന്‍റ് ആണ്. ഫോമാ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ജോര്‍ജ് മാത്യു ഫോമായുടെ പ്രഥമ ഇലക്ഷന്‍ കമ്മീഷണറായി പ്രവര്‍ത്തിച്ച പിന്‍ബലത്തിലാണ് ഇപ്പോള്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയി നിയമിതനായത് . കലാ ഫിലാഡല്‍ഫിയായുടെ പ്രസിഡന്റ് ആയി നിരവധി തവണ പ്രവര്‍ത്തിച്ചിട്ടുള്ള ജോര്‍ജ് മാത്യു സാമൂഹിക സാംസ്കാരിക രംഗത്ത് വളരെ സജീവമാണ്. അമേരിക്കന്‍ മലയാളികളുടെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മികച്ച ഒരു സംഘാടകന്‍ കൂടിയാണ് ഇലക്ഷന്‍ കമ്മീഷണര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സണ്ണി പൗലോസ്. ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സണ്ണി പൗലോസ് ഫോമയുടെ യുടെ മുന്‍പ് നടന്നിട്ടുള്ള ക്രൂസ് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ തന്നെ കഴിവുകള്‍ പ്രകടമാക്കിയിട്ടുണ്ട്. ജനനി മാസികയുടെ മാനേജിങ് എഡിറ്റര്‍ ആയ സണ്ണി പൗലോസ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ ട്രഷറര്‍ ന്യൂയോര്‍ക് ചാപ്റ്റര്‍ സെക്രട്ടറി എന്നീ നിലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചിട്ടുണ്ട്. ചിക്കാഗോ മലയാളി അസോസിയേഷനിലെ 20 വര്‍ഷത്തെ പ്രവര്‍ത്തന മികവിലാണ് സ്റ്റാന്‍ലി കാളരിക്കാമുറി ഫോമായുടെ ഫോമയുടെ ഇലക്ഷന്‍ കമ്മീഷണറായി വീണ്ടുമെത്തുന്നത്. ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ടും സെക്രട്ടറിയും ബോര്‍ഡ് മെമ്പറായും നേതൃത്വപാടവും സംഘടനാ പ്രവര്‍ത്തനശേഷിയും പ്രകടിപ്പിച്ചിട്ടുള്ള സ്റ്റാന്‍ലി ഫോമായുടെ വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മയാമി കണ്വന്‍ഷനില്‍ ഇലക്ഷന്‍ കമ്മീഷണറായി പ്രവര്‍ത്തിച്ച മികച്ച പശ്ചാത്തലവുമുള്ള ആളാണ് സ്റ്റാന്‍ലി.

ഫോമയുടെ 2020 22 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി മത്സരിക്കുന്ന എല്ലാവര്‍ക്കും ഫോമ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡണ്ട് വിന്‍സെന്റ് ബോസ് മാത്യു ജോയിന്‍ സെക്രട്ടറി സാജു ജോസഫ് , ജോയിന്റ് ട്രേഷറാര്‍ ജയിന്‍ കണ്ണച്ഛന്‍പറമ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വളരെ സൗഹാര്‍ദ്ദപരമായ രീതിയില്‍ നടത്താന്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കു കഴിയട്ടെ എന്നും അവര്‍ ആശംസിച്ചു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top