Flash News

അറിവിന്റെയും സാങ്കേതിക വിദ്യയുടെയും ഉത്സവമൊരുക്കി അമൃതപുരി ക്യാമ്പസിന്റെ വിദ്യുത് ഫെസ്റ്റ് ​

January 31, 2020 , അമൃത മീഡിയ

agamഅമൃത വിശ്വ വിദ്യാപീഠം, അമൃതപുരി കാമ്പസിൽ സംഘടിപ്പിക്കുന്ന ദേശീയ തല അന്തർ കലാലയ മൾട്ടി ഫെസ്റ്റ് വിദ്യുത് 2020 രണ്ടാം ദിവസം പിന്നിട്ടു. പതിനഞ്ചോളം ശില്പശാലകളും, ഇരുപതോളം മത്സരങ്ങളും, വിവിധ പ്രദർശനങ്ങളും ഫെസ്റ്റിന്റെ ഭാഗമായി. ‘ഹീൽ ദി വേൾഡ്’ എന്ന ആപ്തവാക്യത്തെ അടിസ്ഥാനമാക്കിയാണ് ഒൻപതാമത് വിദ്യുത് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 30 നു ആരംഭിച്ച ഫെസ്റ്റിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. അറിവും കലയും ഒത്തു ചേരുന്ന ഫെസ്റ്റിൽ 15 ലക്ഷം രൂപയുടെ സ്വന്തമാക്കാനുള്ള അവസരവും കുട്ടികൾക്ക് ലഭിക്കുന്നു.

ആദ്യ ദിവസം നടന്ന റെവൽ പ്രോഷോകളിൽ പ്രശസ്ത മെന്റലിസ്റ്റ് അർജുൻ ഗുരുവും അഗം ബാന്‍ഡും ആസ്വാദകരുടെ മനംനിറച്ചു.

Life Sciences Expoഫെസ്റ്റിനോടനുബന്ധിച്ച ഓട്ടോ എക്സ്പോയിൽ വിൻറ്റേജ് വാഹനങ്ങൾ മുതൽ നൂതന രംഗത്തെ പുത്തൻ പതിപ്പുകൾ വരെയുള്ള ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയുടെ വിസ്മയകരമായ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. വാഹനങ്ങളുടെ പാരമ്പര്യം,പരിഷ്‌ക്കരണം,യഥാർത്ഥ അഭിനിവേശം എന്നിവ ഒരു കുടകീഴിൽ എത്തിച്ച് കാഴ്ചക്കാർക്ക് മോട്ടോർ വ്യവസായത്തിന്റെ പുതുമകൾ കണ്ടെത്താനും അനുഭവിക്കാനും അവസരമൊരുക്കുകയാണ് ഈ പ്രദർശനം. ഇതോടനുബന്ധിച്ചു നടന്ന ഉത്‌ഘാടന ചടങ്ങിൽ കേരളത്തിന്റെ ബുള്ളറ്റ് ക്വീൻ എന്ന് അറിയപ്പെടുന്ന ഷൈനി രാജ്‌കുമാർ തന്റെ അനുഭവങ്ങൾ പങ്കുവച്ചു.

ഏഴ് സൂപ്പർക്കാറുകൾ, 20 സൂപ്പർ ബൈക്കുകൾ, പരിഷ്‌ക്കരണം നടത്തിയ 20 കാറുകൾ,എട്ട് വിൻറ്റേജുകൾ എന്നിവയാണ് പ്രധാനപ്പെട്ടവ.ഓട്ടോമോട്ടീവ് രംഗത്തെ പ്രശസ്ത നിർമ്മാതാക്കളായ ലംബോർഗിനി ഹുറാക്കൻ എൽപി 610,സുപ്ര,പോർഷെ 911 കരേര,മസ്റ്റാങ് ജിടി,പോര്ഷെബോക്സ്റ്റർ,ജാഗ്വാർ എഫ്-ടൈപ്പ് വി 8, ജീപ്പ് റാൻഗ്ലെർ (ജെ കെ) എന്നിവയും ഇതോടൊപ്പം പ്രദർശിപ്പിക്കും.

പന്ത്രണ്ടോളം സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഒരുക്കിയ പുത്തൻ സാങ്കേതിക വിദ്യകളുടെ പ്രദർശനമായ ‘സ്പെക്ട്ര’, കോളേജ് വിദ്യാർത്ഥികളുടെ നടത്തുന്ന ‘ആഡ്-അസ്ത്ര’ പ്രദർശനം, ബയോടെക്നോളജി , ജനറൽ മെഡിസിൻ, ആയുർവേദം എന്നീ മേഖലയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ പരിചയപ്പെടുത്തുന്ന ലൈഫ് സയൻസസ് എക്സ്പോ, അമൃത വില്ലേജ് എക്സ്പോ എന്നിവയാണ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്ന പ്രദർശനങ്ങൾ.

Shyni Rajgopalസൈബർസെക്യൂരിറ്റിയെ ആസ്പദമാക്കി അസോസിയേഷൻ ഫോർ കമ്പ്യൂട്ടിംഗ് മെഷിനറിയുടെ അംഗീകാത്തോടെ നടത്തുന്ന ശില്പകലാശാല അവസാന ദിവസം വരെ തുടരും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യസുരക്ഷയെകുറിച്ചുള്ള പരിശീലനവും കുട്ടികൾക്ക് നൽകി. പാൽ ഉൽപന്നങ്ങൾ, എണ്ണ, കൊഴുപ്പ്, പഞ്ചസാര, ഭക്ഷ്യധാന്യങ്ങൾ, അതിന്റെ ഉൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാനീയങ്ങൾ തുടങ്ങിയവയിലെ മായം ചേർക്കൽ അടിസ്ഥാനമാക്കിയുള്ള സിദ്ധാന്തങ്ങളും ലാബ് സെഷനുകളും നടന്നു.

ഐഐടി ബോംബെ സംഘടിപ്പിക്കുന്ന ദ്വദിന ഡിസൈൻ ആൻഡ് ഡിസ്‌കവറി വർക്ക്‌ഷോപ്പിൽ നിന്നും തെരഞ്ഞെടുക്കുന്ന നാല് പേർക്ക് അമൃതപുരി ക്യാമ്പസ്സിനെ പ്രതിനിധീകരിച്ചു ഐഐടി ബയോ സയൻസ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയും.

ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനകാര്യങ്ങൾ, പ്രൊഫഷണൽ ലൈറ്റിംഗ്, ക്യാമറകളിലെ പുതിയ സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ക്ലാസുകൾ നൽകുന്നതായിരുന്നു ഫ്യൂജി ഫിലിം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ ഫോട്ടോഗ്രാഫി വർക്ക്‌ഷോപ്പ്.

Students Expoഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലെക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനിയേർസിന്റെ ആഭിമുഖ്യത്തിൽ അമൃത സെന്റർ ഫോർ വയർലെസ് നെറ്റ്‌വർക്ക് ആൻഡ് ആപ്ലിക്കേഷൻസ് നടത്തുന്ന ‘ഐഒടി ബൂട്ട് ക്യാമ്പ്’, ‘മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്’ എന്നീ ശില്പശാലകളും ഫെസ്റ്റിന്റെ ഭാഗമായി. അമൃത ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ സംഘടിപ്പിച്ച ഡിസൈൻ തിങ്കിങ് വർക്ക്‌ഷോപ്പും ഫെസ്റ്റിൽ ഉണ്ടായിരുന്നു.

അമൃതപുരി കാമ്പസിലെ അമൃത സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് സയൻസസിലെ കൃതിക എസ്, ബോസ് ലാബ് മൈൻഡ്‌സിൽ ഒന്നാം സമ്മാനം നേടി. ‘ഗൂഗ്ലിങ് ഇൻ സാൾട്സ്’ മത്സരത്തിൽ അമൃതപുരി ക്യാമ്പസ്സിൽ പാർവതി എൻ, ആതിര എന്നിവർ ഒന്നാം സമ്മാനം കരസ്ഥമാക്കി. യുകെഎഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നുള്ള മഹാലക്ഷ്മിയും പാർവതിയും രണ്ടാം സമ്മാനം നേടി.

പല നിറത്തിലുള്ള രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചിത്രരചനാ മത്സരം ‘മോളിക്യൂലർ മ്യൂറൽസും റോബോട്ടുകളെ കൊണ്ടുള്ള ബാറ്റിൽ ബോട്ട് വി.20 മത്സരവും കാണികൾക്ക് ആവേശകരമായി.

ഫെസ്റ്റിന്റെ അവസാന ദിവസമായ ഇന്നും ശില്പശാലകളും മത്സരങ്ങളും ഉണ്ടാകും. പ്രശസ്ത ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ബാന്‍ഡായ ന്യൂക്ലിയയുടെ പ്രകടനത്തോടെ ഫെസ്റ്റ് പൂര്ണമാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top