ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ വി. സെബസ്റ്റ്യനോസിന്റെ തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു

Chicaഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍, ലോക വിശുദ്ധരില്‍ കേരളത്തില്‍ ഏറ്റവുമധികം ഭക്തരുള്ള വിശുദ്ധനായ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ജാനുവരി 26 ഞായറാഴ്ച രാവിലെ 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.

ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന തിരുന്നാള്‍ ആഹോഷത്തില്‍ രണ്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ജനിച്ച വി. സെബസ്ത്യാനോസ് എങ്ങനെയാണ് കേരളത്തിലെ വിശ്വാസികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനായതെന്നും, ഉന്നതകുലജാതനും സേനാനായകനുമായ സെബസ്ത്യാനോസ് വിശുദ്ധനായതുപോലെ എല്ലാ ജീവിതസാഹചര്യങ്ങളിലുള്ളവര്‍ക്കും വിശുദ്ധരാകാമെന്നും അനുസ്മരിപ്പിച്ചു. വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ട് അമ്പുകള്‍ എയ്തും, ഗദ കൊണ്ട് അടിച്ചും, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി രണ്ടു പ്രവശ്യം രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെ ജീവിതവിശുദ്ധിയെപറ്റിയും, യൂറോപ്പിലെ പലയിടങ്ങളിലും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചപ്പോള്‍, വിശുദ്ധന്റെ മാദ്ധ്യസ്ഥം തേടി അപേക്ഷിച്ചപ്പോള്‍ ശമനം ലഭിച്ചതിനേപ്പറ്റിയും വിവരിക്കുകയും തിരുന്നാളിന്റെ എല്ലാ ആശംസകള്‍ നേരുകയും ചെയ്തു. വചന സന്ദേശം, ലദീഞ്ഞ്, നേര്‍ച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകള്‍ തിരുന്നാള്‍ ആഹോഷങ്ങളെ ഭക്തിസാന്ദ്രമാക്കി.

ഈ ഇടവകയിലെ പേരൂര്‍ ക്‌നാനായ ഇടവകാംഗങ്ങളാണ് ഈ തിരുന്നാളിന്റെ പ്രെസിദേന്ദിമാര്‍. എക്‌സിക്യൂട്ടീവ് അംഗങ്ങളായ എബ്രാഹം അരിച്ചിറയില്‍, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്‌സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേത്യുത്വം നല്‍കി.

Chica1


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment