സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതികളില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ്; ഏതറ്റം വരെയും പോകുമെന്ന് സിസ്റ്റര്‍

Untitled-84കല്‍പ്പറ്റ: കത്തോലിക്കാ സഭാ അധികൃതര്‍ക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതികളിലുള്ള അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. പരാതികള്‍ വാസ്തവിരുദ്ധവും നിയമത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പ്രതികള്‍ക്കെതിരെ തെളിവില്ലാത്തുകൊണ്ട് കേസന്വേഷണം അവസാനിപ്പിക്കുന്നതായും വെള്ളമുണ്ട പൊലീസ് രേഖാമൂലം അറിയിച്ചു. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും സഭാ അധികൃതര്‍ക്കെതിരായ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.

തന്നെ മാധ്യമപ്രവര്‍ത്തകര്‍ കാണാനെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പൊതുസമൂഹത്തില്‍ അപമാനിച്ച മാനന്തവാടി രൂപത വക്താവായ ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കലിനെതിരെയാണ് സിസ്റ്റര്‍ ലൂസി കളപ്പുര പൊലീസിനെ സമീപിച്ചത്. കാരയ്ക്കാമല സ്വദേശികളായ ചിലര്‍ മഠത്തിന് മുമ്പില്‍ സംഘടിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നം സിസ്റ്റര്‍ പരാതിപ്പെടുന്നു. ഈ പരാതികളിന്‍മേല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ മാസങ്ങളോളം അന്വേഷിച്ചിട്ടും കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് വെള്ളമുണ്ട പൊലീസ് പറയുന്നത്.

അതേസമയം ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ സ്വകാര്യ അന്യായവുമായി സിസ്റ്റര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് വെള്ളമുണ്ട സിഐ പ്രതികരിച്ചു. ഐടി ആക്ട് 66എ സുപ്രീംകോടതി റദ്ദാക്കിയതിനാല്‍ ഇത്തരം പരാതികളില്‍ ശക്തമായ നടപടികളെടുക്കുന്നതില്‍ പരിമിതികളുണ്ടെന്നും പൊലീസ് വിശദീകരിക്കുന്നു.


Print Friendly, PDF & Email

Related News

Leave a Comment