Flash News

240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കില്‍ എന്‍ ആര്‍ ഐ പദവി എടുത്ത് കളയുന്നത് പ്രതിഷേധര്‍ഹം: പി.എം.എഫ്

February 2, 2020 , പി.പി. ചെറിയാന്‍

Newsimg1_60859862ന്യൂയോര്‍ക്ക് : വര്‍ഷത്തില്‍ 245 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കില്‍ എന്‍ആര്‍ഐ പദവി എടുത്ത് കളയുന്ന സര്‍ക്കാര്‍ തീരുമാനം പ്രതിഷേധര്‍ഹമാണെന്നു പ്രവാസി മലയാളി ഫെഡറേഷന്‍. പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി ബജറ്റില്‍ ഒരു രൂപ പോലും മാറ്റിവച്ചില്ല. 245 ദിവസത്തില്‍ കൂടുതല്‍ വിദേശത്ത് താമസിക്കാത്ത പ്രവാസികളുടെ വരുമാനത്തിന് നികുതി ഏര്‍പെടുത്തിയ തീരുമാനം വിചിത്രമാണെന്നു പിഎംഫ് അഭിപ്രായപ്പെട്ടു.

മറ്റ് രാജ്യങ്ങളില്‍ സംരഭം തുടങ്ങിയാല്‍ അവിടെ നികുതി ഇല്ലങ്കില്‍ ഇവിടെ നികുതി അടക്കണം എന്ന പ്രഖ്യാപനവും പ്രവാസികളെ കൊള്ളയടിക്കുവാന്‍ വേണ്ടിയാണു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം 280000 കോടി രൂപ ഖജനാവിലേക്ക് എത്തിക്കുന്ന ഈ വിഭാഗത്തോടു കാണിക്കുന്ന അവഗണനക്കെതിരെ പ്രവാസി മലയാളി ഫെഡറേഷന്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കും.

കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമനിധിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വിഹിതം നല്‍കണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ കാലങ്ങളായി ആവശ്യപെടുന്നു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാകുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്ന പ്രവാസി സംഘടനകളുടെ ആവശ്യം പരിഗണിക്കാത്ത കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം പ്രാവാസികളോടുള്ള വെല്ലുവിളിയാണെന്നു രക്ഷധികാരി ഡോ മോണ്‍സോണ്‍ മാവുങ്കല്‍, പിഎംഫ് ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യൂ പനച്ചിക്കല്‍, ഗ്ലോബല്‍ പ്രസിഡന്റ് എന്‍ പി സെലിം എന്നിവര്‍ പ്രസ്താവനയില്‍ പറയുന്നു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top