- Malayalam Daily News - https://www.malayalamdailynews.com -

ഫൊക്കാന വാഷിംഗ്ടണ്‍ ഡി.സി റീജിയണില്‍ ജോര്‍ജി വര്ഗീസിന്റെ ടീമിന് പൂര്‍ണ പിന്തുണ

FOKവാഷിംഗ്ടണ്‍ ഡി.സി: ഫൊക്കാനയുടെ 2020-2022 ഭരണസമിതിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജോര്‍ജി വര്ഗീസ് നേതൃത്വം നല്‍കുന്ന പാനലിനു വാഷിംഗ്ടണ്‍ ഡി.സി.റീജിയണിലെ മുഴുവന്‍ സംഘടനകളും പൂര്‍ണ പിന്തുണ നല്‍കി. ജോര്‍ജി വര്ഗീസ് വര്ഗീസ് പ്രസിഡന്റായി മത്സരിക്കുന്ന പാനലിലെ സെക്രട്ടറി സ്ഥാനാര്‍ഥി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു കുളങ്ങര, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ കലാ ഷാഹി തുടങ്ങി പാനലിലെ എല്ലാവര്‍ക്കും റീജിയണിലെ എല്ലാ അസോസിയേഷനുകളിലെയും നേതാക്കന്മാരുടെ സംയുക്തയോഗം ചേര്‍ന്നാണ് പിന്തുണ പ്രഖ്യാപിച്ചത്.

കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍, കേരള കല്‍ച്ചറര്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിംഗ്ടണ്‍, കൈരളി ഓഫ് ബാള്‍ട്ടിമോര്‍, മലയാളി അസോസിയേഷന്‍ ഓഫ് മേരിലാണ്ട് എന്നീ ഡി. സി റീജിയണിലെ നാലു സഘടനകളാണു ജോര്‍ജിക്കും ടീമിനും പിന്തുണ അരിയിച്ചത്.

കെ.എ.ജി. ഡബ്യു പ്രസിഡണ്ട് പെന്‍സ് ജേക്കബ്, സെക്രട്ടറി ദീപക് സോമരാജന്‍,മുന്‍ പ്രസിഡണ്ട് നാരായണന്‍കുട്ടി മേനോന്‍, സ്‌പോര്‍ട്‌സ് ചെയര്‍ ഷിബു സാമുവേല്‍, ജെയ്‌സണ്‍ ദേവസ്യ, കെ.സി.എസ്.എം.ഡബ്ല്യൂ പ്രസിഡന്റ് അനില്‍ കുമാര്‍,മുന്‍ പ്രസിഡണ്ട് സുരേഷ് രാജ്, മുന്‍ പ്രസിഡണ്ട് ബോസ് വര്ഗീസ്, കൈരളി ഓഫ് ബാള്‍ട്ടിമോര്‍ പ്രസിഡന്റ് ബിജു മാത്യു വര്ഗീസ്,മുന്‍ പ്രസിഡണ്ട് മോഹന്‍ മാവുങ്കല്‍,അഡ്വസറി ബോര്‍ഡ് ചെയര്‍ ഷാന്‍സ് നാസര്‍,ഹോസ്പിറ്റാലിറ്റി ചെയര്‍ ബിജോ വിതയത്തില്‍, പി.ആര്‍. ഒ. തോമസ് ജോസ് , എക്യൂമിനിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാത്യു ടി. തോമസ് , കില്ലാഡിസ് ക്ലബ് ടീം ക്യാപ്റ്റന്‍ ജോസ് ചെറുശേരി തുടങ്ങിയ അസോസിയേഷന്‍ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

ഫൊക്കാന പ്രസിഡണ്ട് മാധവന്‍ ബി നായര്‍, മുന്‍ സെക്രട്ടറിമാരായ ഫിലിപ്പോസ് ഫിലിപ്പ്, ഷാഹി പ്രഭാകര്‍, ഫൊക്കാന കണ്‍വെന്‍ഷന്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ , ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ ബെന്‍പോള്‍, നാഷണല്‍ കമ്മിറ്റി യൂത്ത് മെമ്പര്‍ സ്റ്റാന്‍ലി എത്തുനിക്കല്‍ തുടങ്ങിയ നേതാക്കളും സന്നിഹിതരായിരുന്നു. ജോര്‍ജി നേതൃത്വം നല്‍കുന്ന ടീമിലെ മുഴുവന്‍ സ്ഥാനാര്ഥികളുടെയും സമ്പൂര്‍ണ വിജയത്തിനായി പ്രവര്‍ത്തിക്കാനും ഡി. മേഖലയിലെ മൂന്ന് അസ്സോസിയേഷനുകളില്‍ നിന്നുള്ള നേതാക്കന്മാരുടെ സംയുക്ത യോഗം തീരുമാനിച്ചു.ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രയാണത്തിനു നേതൃത്വം നല്കാന്‍ പ്രാപ്തിയുള്ളവരാണ് ജോര്‍ജിയുടെ ടീമില്‍ ഇതുവരെ പ്രഖ്യാപിക്കപ്പെട്ടതും പ്രഖ്യാപിക്കാനിരിക്കുന്നവരുമായ സ്ഥാനാര്‍ത്ഥികളെന്നും നേതാക്കള്‍ വിലയിരുത്തി.

FOK1 FOK2


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]