Flash News

ഇന്നത്തെ നക്ഷത്ര ഫലം (ഫെബ്രുവരി 2, 2020)

February 2, 2020 , .

Yearly-Horoscope-Predictions-for-Zodiac-Signs-jageshwarastroഅശ്വതി: വിശ്വസ്തരില്‍ നിന്നും വിരോധസ്വരങ്ങള്‍ കേൾക്കാനിടവരും. യാത്രാക്ലേശത്താല്‍ ഉദ്യോഗത്തിന് വൈകിയെത്തും. അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്.

ഭരണി: ചില പ്രത്യേക സാഹചര്യങ്ങളാല്‍ കുടുംബത്തില്‍നിന്നും വേര്‍പെട്ടു താമസിക്കാന്‍ തയാറാകും. ഏതൊരുകാര്യങ്ങള്‍ക്കും ഒന്നില്‍ക്കൂടുതല്‍ പ്രാവശ്യം പ്രവര്‍ത്തിക്കേണ്ടതായി വരും.

കാര്‍ത്തിക: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. സ്വയംഭരണാധികാരം ലഭിച്ചതിനാല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ തയാറാകും. വിതരണവിപണ മേഖലയില്‍ ഉണർവുണ്ടാകും.

രോഹിണി: ഉദ്യോഗത്തില്‍ പ്രതീക്ഷിച്ച പുരോഗതിയില്ലാത്തതിനാല്‍ ഉപരിപഠനത്തിനു ചേരും. ഏകാഭിപ്രായത്തോടുകൂടിയ ദമ്പതികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടും.

മകയിരം: ദുശീലങ്ങള്‍ ഉപേക്ഷിക്കും. ജാമ്യം നില്‍ക്കരുത്. എതിര്‍പ്പുകളെ അതിജീവിക്കേണ്ടതായിവരും. യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.

തിരുവാതിര: സ്വതസിദ്ധമായശൈലി പലര്‍ക്കും മാതൃകാപരമായി എന്നറിഞ്ഞതിനാല്‍ ആശ്വാസവും ആത്മാഭിമാനവും തോന്നും. ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.

പുണര്‍തം: വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവര്‍ത്തനങ്ങളും ആശയങ്ങളും പ്രാബല്യത്തിലും ഫലത്തിലും വന്നു ചേരും. ഏറ്റെടുക്കുന്ന കരാറുജോലികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ചെയ്തു തീർക്കാന്‍ സാധിക്കും.

പൂയ്യം: ഏകാഭിപ്രായത്തോടുകൂടിയ ദമ്പതികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടും. മറന്നുകിടപ്പുള്ള പലകാര്യങ്ങളും ഓര്‍മ്മിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കും. ആഗ്ര‌ഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.

ആയില്യം: തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും. പുത്രപൗത്രാദിസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ലഭിക്കും.

മകം: ഔദ്യോഗികമായി അധ്വാനഭാരം വർധിക്കും. പുത്രന് സാമ്പത്തിക ദുര്‍വ്യയങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തും. അസമയങ്ങളിലുള്ള യാത്ര കഴിവതും ഉപേക്ഷിക്കണം.

പൂരം: സമൂഹത്തില്‍ ഉന്നതരുമായി സൗഹൃദബന്ധത്തിലേര്‍പ്പെടുന്നതുവഴി പുതിയ കര്‍മ്മപദ്ധതികള്‍ക്ക് രൂപകല്പന ചെയ്യാന്‍ സാധിക്കും. ആദരണീയരുടെ കൂട്ടത്തില്‍ സ്ഥാനം ലഭിച്ചതിനാല്‍ ആത്മാഭിമാനം തോന്നും.

ഉത്രം: ശമ്പളവർദനവ് മുന്‍കാലപ്രാബല്യത്തോടുകൂടി ലഭിക്കും. സഹജീവികളോടുള്ള സഹാനുഭൂതി വർധിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും.

അത്തം: സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥതയോടുകൂടി അവതരിപ്പിക്കാന്‍ സാധിക്കും. വസ്തുതര്‍ക്കം ബന്ധപ്പെട്ടവരുടെ മധ്യസ്ഥതയില്‍ ഒത്തുതീരുമെങ്കിലും വിട്ടുവീഴ്ച വേണ്ടിവരും.

ചിത്തിര: സല്‍കര്‍മ്മങ്ങള്‍ക്ക് പണം ചെലവാക്കും. പുതിയ ഉത്തരവാദിത്ത്വം ഏറ്റെടുക്കും. മത്സരരംഗങ്ങള്‍ക്ക് പരിശീലനം തേടും. വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും.

ചോതി: നീതിയുക്തമായ തീരുമാനവും പ്രവര്‍ത്തനങ്ങളും അപര്യാപ്തതകളെ അതിജീവിക്കാന്‍ ഉപകരിക്കും. മേലധികാരികളില്‍ നിന്നും അതൃപ്തിവചനങ്ങള്‍ കേള്‍ക്കാനിടവരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാണ് നല്ലത്.

വിശാഖം: വിദേശയാത്രയ്ക്കനുമതി ലഭിക്കും. ഈശ്വരപ്രാര്‍ത്ഥനകളാല്‍ സര്‍വ്വകാര്യ വിജയവും ഉണ്ടാകും. മഹത് വ്യക്തികളുടെ ആദര്‍ശങ്ങള്‍ പിന്‍തുടരും. പദ്ധതി സമര്‍പ്പണത്തില്‍ തൃപ്തിയുണ്ടാകും.

അനിഴം: അതുല്യപ്രതിഭകളുമായുള്ള ആത്മബന്ധം, പുതിയ ആശയങ്ങള്‍ സൃഷ്ടിക്കുന്നതിനും ജീവിതഗതിയ്ക്ക് വ്യക്തമായ വഴിത്തിരിവുണ്ടാക്കുന്നതിനും ഉപകരിക്കും.

തൃക്കേട്ട: യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. വരവും ചെലവും തുല്യമായിരിക്കും. സംയുക്തസംരംഭത്തില്‍നിന്നും പിന്മാറും.

മൂലം: വികലചിന്തകളും അനാവശ്യമായ ആധിയും ഉദാസീനമനോഭാവവും ഉപേക്ഷിക്കണം. അമിതസംസാരം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. സ്തുത്യര്‍ഹമായ സേവനം അവതരിപ്പിക്കാന്‍ സാധിക്കും.

പൂരാടം: ബന്ധുക്കള്‍ വിരുന്നുവരും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനക്കയറ്റം ലഭിക്കും. അര്‍ഹമായ പൂര്‍വ്വിക സ്വത്ത് രേഖാപരമായി ലഭിക്കും.

ഉത്രാടം: സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.

തിരുവോണം: ജീവിതപങ്കാളിയുടെ നിർദേശങ്ങളും ആശയങ്ങളും പലപ്പോഴും അബദ്ധ‌ങ്ങള്‍ ഒഴിവാകാന്‍ ഉപകരിക്കും. സമകാലീനസംഭവങ്ങളോടു പ്രതികരിക്കാന്‍ നിര്‍ബന്ധിതനാകും.

അവിട്ടം: ജനസ്വാധീനം വർധിക്കും. അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ അനശ്വരമാക്കാന്‍ അവസരമുണ്ടാകും. മഹത് വ്യക്തികളുടെ വാക്കുകള്‍ പലപ്പോഴും ജീവിതത്തില്‍ വിഷമഘട്ടങ്ങള്‍ അതിജീവിക്കാനുള്ള പിന്‍ബലം ഉണ്ടാക്കിത്തരും.

ചതയം: സര്‍വ്വര്‍ക്കും തൃപ്തിയായ നിലപാട് സ്വീകരിക്കുന്നതില്‍ ആത്മാഭിമാനം തോന്നും. ഉന്നതരുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകർത്താന്‍ അവസരമുണ്ടാകും. സുവ്യക്തമായ കര്‍മ്മപദ്ധതികള്‍ക്ക് പണം മുടക്കും.

പൂരോരുട്ടാതി: സാമ്പത്തികവരുമാനം വർധിക്കും. ആത്മാര്‍ത്ഥ സുഹൃത്ത് കുടുംബസമേതം വിരുന്നുവരും. പ്രവര്‍ത്തനരംഗം മെച്ചപ്പെടും.

ഉത്രട്ടാതി: മേലധികാരിയൂടെ ചുമതലകള്‍ നിര്‍വഹിക്കും. മത്സരരംഗങ്ങള്‍ക്ക് പരിശീലനം തേടും. പുതിയ ഗൃഹം വാങ്ങാന്‍ അന്വേഷിക്കും.

രേവതി: അനാവശ്യമായ ആധി ഒഴിവാക്കണം. സമാനചിന്താഗതിയിലുള്ളവരുമായി സംസര്‍ഗത്തിലേര്‍പ്പെടാനും പുതിയ ആശയങ്ങള്‍ സ്വീകരിക്കാനും ഇടവരും. ജീവിതപങ്കാളിയുടെ നിർദേശങ്ങള്‍ സര്‍വ്വാത്മനാ സ്വീകരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top