Flash News

അമൃതപുരിയിലെ വിദ്യുത് ഫെസ്റ്റ് സമാപിച്ചു

February 2, 2020 , അമൃത മീഡിയ

vidyut_teamഅമൃത വിശ്വ വിദ്യാപീഠത്തിന്‍റെ അമൃതപുരി ക്യാമ്പസ്സില്‍ സംഘടിപ്പിച്ച ദേശിയ തല അന്തര്‍കലാലയ ഫെസ്റ്റ് വിദ്യുത് 2020 സമാപിച്ചു. സണ്‍ബേണ്‍ ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് ഫെസ്റ്റോടുകൂടിയാണ് ഈ വര്‍ഷത്തെ വിദ്യുത് പരിസമാപ്തി കുറിച്ചത്. പ്രശസ്ത ഡിജെ സിയാന കാതറിന്‍ റോഡ്രിഗസ് നേതൃത്വം നല്‍കിയ പ്രകടനത്തിന് ഡിജെ റിക്കി ബ്രൗണ്‍, ഡിജെ മിസ്റ്റര്‍ ബോസ് എന്നറിയപ്പെടുന്ന ശിലാദിത്യ ബോസ് എന്നിവരും പങ്കെടുത്തു.

ഡ്രഗ് ഡിസൈന്‍ ആന്‍ഡ് ഡിസ്കവറി ശില്പശാലയില്‍ നിന്നും തിരഞ്ഞെടുത്ത അല്‍ന, ശ്രുതി, സുകൃതി, അശ്വിനി പാലവ് എന്നിവര്‍ക്ക് ഐ ഐ ടി ബോംബെയില്‍ നടക്കുന്ന ബയോ സയന്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കും.

സ്കൂള്‍ കുട്ടികളുടെ പ്രൊജക്റ്റ് പ്രദര്‍ശനം സ്പെക്ട്രയില്‍ ലോര്‍ഡ്സ് പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥികളായ അബിദ് അബ്ദുല്‍ മനാഫും മുഹമ്മദ് ബിലാലും ചേര്‍ന്ന് നിര്‍മ്മിച്ച അസ്റ്റുട്ട് ബ്രിഡ്ജിന് ഒന്നാം സമ്മാനം ലഭിച്ചു.

student selected for iit competitionപുതിയകാവ് അമൃത വിദ്യാലയത്തിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിയായ തേജസ് ശ്യാംലാലും തലശ്ശേരി അമൃത വിദ്യാലത്തിലെ ഗൗതം മോഹന്‍രാജ്, താരക്ക് സി.എം, അശോക് കുമാര്‍ എന്നിവരും ചേര്‍ന്ന് രണ്ടാം സമ്മാനം പങ്കിട്ടു. തലശ്ശേരി സംഘം ന്യൂറോ എക്സോഹീലും തേജസ്സ് വാക്വം ക്ലീനിംഗ് റോബോട്ടുമാണ് രൂപപ്പെടുത്തിയത്.

രണ്ടാം ദിവസം നടന്ന ഡാന്‍സ് മത്സരത്തില്‍ പാലക്കാട് എന്‍എസ്എസ് കോളേജ് അറുപതിനായിരം രൂപയുടെ ഒന്നാം സമ്മാനവും ടീം ബിബോയ്സ് രണ്ടാം സമ്മാനവും ടീം സെന്‍റ് തെരേസാസ് മൂന്നാം സമ്മാനവും നേടി.

ഓട്ടോ എക്സ്പോയുടെ ഭാഗമായി നടന്ന ബൈക്ക് റാലിയില്‍ സോഷ്യല്‍ മീഡിയ താരം വാല്‍മാക്രി മുഖ്യാതിഥിയായി.

മത്സരാര്‍ത്ഥികളുടെ ഭൗതികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലുമുള്ള അറിവ് വിലയിരുത്തുന്നതിനായി നടത്തിയ യുറേക്ക മൊമെന്‍റ്സില്‍ തൊടുപുഴ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നുള്ള ടോം എ കറിവേലി പതിനായിരം രൂപയുടെ ഒന്നാം സമ്മാനം കരസ്ഥമാക്കി.

student_exhibitionഹ്യൂമര്‍ അസ് എന്ന മത്സരത്തില്‍ രോഹിത് റോയും രാസവസ്തുക്കള്‍ കൊണ്ടുള്ള ചിത്രരചനാ മത്സരം, മോളിക്യൂലാര്‍ മ്യൂറല്‍സില്‍ ആരതി അനിലും റോഷിണിയും ഒന്നാം സമ്മാനം നേടി. ഷോര്‍ട് ഫിലിം മത്സരത്തില്‍ അബ്രിന്‍ കുര്യാക്കോസ് സമ്മാനാര്‍ഹനായി.

സര്‍‌വൈവല്‍ ഓഫ് ദി ഫിറ്റസ്റ്, ക്യാപ്ചര്‍ ദി ഫ്ലാഗ്, വേവ്ഫോം ജനറേറ്റര്‍, ബി ദി ബൗര്‍ബാക്കി, ഫോട്ടോഗ്രാഫി മത്സരം, ഇലക്ട്രോ ഹണ്ട് എന്നിവയാണ് അവസാന ദിവസം നടന്ന മത്സരയിനങ്ങള്‍.

അഭിനയത്തിന്‍റെ വേറിട്ട തലങ്ങള്‍ കാഴ്ചവെച്ച് ആക്ട് ലാബ് കൊച്ചിന്‍ ആക്ടര്‍സ് ലബോറട്ടറി സംഘടിപ്പിച്ച ആക്ട് ഔട്ട് ലിവ് യുവര്‍ ലൈഫ് എന്ന ശില്പകലാശാല ഫെസ്റ്റിന്‍റെ പ്രധാന പരിപാടികളില്‍ ഒന്നായിരുന്നു.

sunburn event‘പ്രൊജക്റ്റ് മാനേജ്മെന്റ് ഫോര്‍ സോഷ്യല്‍ ഗുഡ്’, പൈത്തണ്‍ ഫോര്‍ ക്ളൗഡ് ആന്‍ഡ് എംബെഡഡ്ഡ് സിസ്റ്റം എന്നിവയാണ് മറ്റു ശില്പകലാശാലകള്‍.

കലയും കഴിവും ശാസ്ത്രവും അറിവും കോര്‍ത്തിണക്കി മൂന്ന് ദിവസങ്ങളിലായി നടന്ന ഫെസ്റ്റില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. മനുഷ്യനും പ്രകൃതിയും സകല ജീവജാലങ്ങളും ഒരുമിക്കുന്ന ഭൂമിയില്‍ നമുക്കായ് ഒരു നല്ലിടം എന്ന ആശയം മുന്‍‌നിര്‍ത്തി ഹീല്‍ ദി വേള്‍ഡ് എന്ന ആപ്തവാക്യവുമായാണ് ഇത്തവണ വിദ്യുത് സംഘടിപ്പിച്ചത്. ശാസ്ത്ര സാങ്കേതിക രംഗത്തെ വിദ്യാര്‍ത്തികളുടെ മികച്ച കണ്ടുപിടുത്തങ്ങള്‍ മേളയില്‍ അവതരിപ്പിച്ചു. വിവിധതരം കലാസാംസ്കാരിക പരിപാടികളും അരങ്ങേറി.

ഭാരതത്തിനകത്തും പുറത്തുമുള്ള കലാ സാംസ്കാരിക വൈജ്ഞാനിക മേഖലകളിലെ പ്രമുഖര്‍ വിദ്യുതില്‍ പ്രഭാഷണങ്ങള്‍ നടത്തി. ഫെസ്റ്റില്‍ 15 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ കുട്ടികള്‍ സ്വന്തമാക്കി. ആദ്യ ദിവസം പ്രശസ്ത മെന്റലിസ്റ്റ് അര്‍ജുന്‍ ഗുരുവും അഗം ബാന്‍ഡും ആസ്വാദകരുടെ മനംനിറച്ചു. സമാപന ദിവസം വിദ്യുത് 2021 ന്‍റെ ആരംഭം കുറിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top