മാര്‍ത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍ – മാര്‍ച്ച് 6 മുതല്‍

Mar Thoma Southwest regional conferenceഹൂസ്റ്റണ്‍: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിലെ സൗത്ത് വെസ്റ്റ് റീജിയനിലുള്ള ഇടവക മിഷന്‍, സേവികാ സംഘം, സീനിയര്‍ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഒന്‍പതാമത് റീജിയണല്‍ കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍ വച്ച് നടത്തപ്പെടും.

മാര്‍ച്ച് 6, 7 തീയതികളില്‍ (വെള്ളി, ശനി ) ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ സെന്‍ററില്‍ വച്ചാണ് കോണ്‍ഫറന്‍സ് നടത്തുന്നത്. ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകയിലെ ഇടവക മിഷന്‍, സേവികാ സംഘം, സീനിയര്‍ ഫെല്ലോഷിപ്പ് എന്നീ സംഘടനകളാണ് കോണ്‍ഫറന്‍സിനു ആതിഥേയത്വം വഹിക്കുന്നത്. “Share the Word, Save the World” ( 1 Cor 9:23) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഗഹനമായ പഠനങ്ങളും ചര്‍ച്ചകളും നടത്തപ്പെടും.

പ്രമുഖ വേദചിന്തകനായ റവ. തോമസ് മാത്യു പി. (വികാരി, ഡാളസ് കാരോള്‍ട്ടന്‍ മാര്‍ത്തോമാ ഇടവക), പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും അനുഗ്രഹീത കണ്‍‌വന്‍ഷന്‍ പ്രാസംഗികനുമായ ഡോ. വിനൊ ജെ ഡാനിയേല്‍ (ഫിലാഡല്‍ഫിയ) എന്നിവര്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കും.

ഹൂസ്റ്റണ്‍, ഡാളസ്, ഓസ്റ്റിന്‍, ഒക്ലഹോമ, ലബ്ബക്ക്, മക്കാലന്‍, സാന്‍ അന്റോണിയോ, കോളറാഡോ എന്നീ സ്ഥലങ്ങളിലെ ഇടവകകള്‍ ചേര്‍ന്നതാണ് സൗത്ത് വെസ്റ്റ് റീജിയന്‍.

റവ. ഏബ്രഹാം വര്‍ഗീസ് (പ്രസിഡണ്ട്), റവ. സജി ആല്‍ബി (വൈസ് പ്രസിഡണ്ട്), റജി വര്‍ഗീസ് (ജനറല്‍ കണ്‍വീനര്‍) ജോണി എം. മാത്യു, വര്‍ഗീസ് കെ ഇടിക്കുള, രാജന്‍ ഡാനിയേല്‍, ജോസഫൈന്‍ ഈപ്പന്‍, റജി വി കുര്യന്‍, ജോണ്‍ വര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികളാണ് പ്രവര്‍ത്തിച്ചുവരുന്നത്.

വിവിധ ഇടവകകളില്‍ നിന്നായി 500ല്‍ പരം പ്രതിനിധികള്‍ ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നു പ്രതീഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റജി വര്‍ഗീസ് (ജനറല്‍ കണ്‍വീനര്‍) 281 650 9630, രാജന്‍ ഡാനിയേല്‍ (രജിസ്‌ട്രേഷന്‍) 832 628 5481, ജോസഫൈന്‍ ഈപ്പന്‍ (രജിസ്‌ട്രേഷന്‍) 832 969 2428.

പബ്ലിസിറ്റി കണ്‍വീനര്‍ ബിജു ടി മാത്യു അറിയിച്ചതാണിത്.

Print Friendly, PDF & Email

Related News

Leave a Comment