Flash News

പൗരത്വഭേദഗതി പ്രക്ഷോഭങ്ങള്‍ക്കിടയില്‍ പാക്കിസ്താനില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക് ചേക്കേറുന്നു

February 3, 2020

pakപാക്കിസ്താനിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ മുന്‍‌നിര്‍ത്തിയാണ് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി നിയമം (സിഎഎ) ഇന്ത്യാ ഗവണ്‍മെന്‍റ് പാസാക്കിയത്.

അതിനിടയില്‍ 50 ഹിന്ദു കുടുംബങ്ങളുടെ ഒരു ബാച്ച് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയതായാണ് വിവരം. ഈ കുടുംബങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്നു. എന്നാല്‍, സിഎഎയ്ക്ക് കീഴില്‍ 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ക്ക് മാത്രമേ പൗരത്വം നല്‍കണമെന്ന് നിബന്ധനയുള്ളൂ.

തിങ്കളാഴ്ച പഞ്ചാബിലെ അമൃത്സറില്‍ വാഗ-അത്താരി അതിര്‍ത്തി (ഇന്തോ-പാക് അതിര്‍ത്തി) വഴി 50 ഹിന്ദു കുടുംബങ്ങളാണ് ഇന്ത്യയിലേക്ക് കടന്നത്. 25 ദിവസത്തെ വിസ സമ്പാദിച്ചാണ് ഇത്രയും പേര്‍ ഇന്ത്യയിലേക്ക് കടന്നതത്രേ. ഹരിദ്വാര്‍ സന്ദര്‍ശിക്കാനാണ് ഈ ഹിന്ദു കുടുംബങ്ങള്‍ എത്തിയതെന്നു പറയുന്നു. ഈ പാകിസ്ഥാന്‍ ഹിന്ദു പൗരന്മാരെല്ലാം ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. നിയമപ്രകാരം 25 ദിവസത്തെ വിസ കാലാവധി കഴിഞ്ഞാല്‍ അവര്‍ക്ക് പാക്കിസ്താനിലേക്ക് മടങ്ങേണ്ടിവരും.

എന്നാല്‍, ഈ കുടുംബങ്ങളില്‍‌പെട്ട പലരും പാക്കിസ്താനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്നു. ‘ഹരിദ്വാറില്‍ ഗംഗാ സ്നാനം ചെയ്തതിനുശേഷം ഭാവിയെക്കുറിച്ച് ചിന്തിക്കും. എന്നിരുന്നാലും, എനിക്ക് ഇന്ത്യയില്‍ തുടരാനാണ് ആഗ്രഹം. വിസ കാലാവധി കഴിഞ്ഞാല്‍ ഏതെങ്കിലും രാജ്യത്ത് താമസിക്കുന്നത് നിയമവിരുദ്ധമാണെന്ന് എനിക്കറിയാം,’ ഈ ബാച്ചിലെത്തിയ ലക്ഷമണ്‍ ദാസ് പറയുന്നു.

അടുത്തിടെ പാക്കിസ്താനില്‍ നിന്ന് 200 ഹിന്ദു കുടുംബങ്ങളാണ് ടൂറിസ്റ്റ് വിസയുമായി ഇന്ത്യയിലെത്തിയത്. ഇവര്‍ ഇന്ത്യയില്‍ സ്ഥിര താമസമാക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടാണ് വന്നിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അവരുടെ വിസ കാലയളവ് കഴിഞ്ഞാലും അവര്‍ ഇന്ത്യയില്‍ തന്നെ തുടരുമെന്നും പൗരത്വത്തിന് അപേക്ഷിക്കുമെന്നും പറയുന്നു. എന്നിരുന്നാലും, പാക്കിസ്താനില്‍ നിന്നുള്ള ഈ കുടുംബങ്ങള്‍ അവരുടെ വീട്ടു സാമഗ്രികളടങ്ങുന്ന ലഗേജുകളുമായി ഇന്ത്യയിലേക്ക് പ്രവേശിച്ച രീതി വെച്ചു നോക്കുമ്പോള്‍ അവര്‍ ഏതാനും ദിവസത്തെ താമസത്തിനല്ല ഇന്ത്യയിലേക്ക് വന്നതെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top