Flash News

എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

February 4, 2020

NRC1ന്യൂദൽഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ (NRC) രാജ്യവ്യാപകമായി നടപ്പിലാക്കുകയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല എന്ന് ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രാലയം രേഖാമൂലം അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യവ്യാപകമായി പൗരന്‍മാരുടെ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. എന്‍ആര്‍സി നടപ്പാക്കുന്നതിനെക്കുറിച്ചും അത് ജനങ്ങള്‍ക്ക് എങ്ങനെ അധികബാധ്യതയാകുമെന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ ഉയരുന്നില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ അസമില്‍ മാത്രമാണ് എന്‍ആര്‍സി നടപ്പിലാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതാദ്യമായാണ് പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് കേന്ദ്രം രേഖാമൂലം പ്രതികരിക്കുന്നത്.

സിഎഎയെക്കുറിച്ച് പല സംസ്ഥാനങ്ങളിലും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പല മുഖ്യമന്ത്രിമാരുമായും തങ്ങള്‍ ബന്ധപ്പെട്ടിരുന്നു. അവരുടെ ആശങ്കകള്‍ പരിഹരിക്കാനും സര്‍ക്കാരിന്റെ നിലപാട് വിശദീകരിക്കാനും ശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

nrcകഴിഞ്ഞ രണ്ടുമാസമായി സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരേ നടക്കുന്ന ശക്തമായ പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ നീക്കത്തിലൂടെ ശ്രമിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. കേരളം, പഞ്ചാബ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ എന്‍ആര്‍സിക്കും എന്‍പിആറിനുമെതിരേ എതിര്‍പ്പ് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുമ്പോഴും എന്‍ആര്‍സി രാജ്യവ്യാപകമാക്കുമെന്ന പ്രസ്താവന നടത്തിയ അമിത് ഷാ ഇത് തിരുത്തിയിട്ടില്ല. എന്‍ആര്‍സി നടപ്പാക്കില്ലെന്ന് പറയുമ്പോഴും എന്‍പിആറിലൂടെ അത് നടപ്പാക്കുന്നതിനുവേണ്ടിയുള്ള അണിയറനടപടികള്‍ പുരോഗമിക്കുന്നതായ തെളിവുകള്‍ ഇതിനകംതന്നെ പുറത്തുവന്നിട്ടുണ്ട്. ഡിസംബറിലാണ് സിഎഎ പാര്‍ലമെന്റില്‍ പാസാക്കിയത്. എന്നാല്‍, പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇതിന്റെ കരടുനിയമങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തില്‍ ചൊവ്വാഴ്ച ലോക്‌സഭ നിര്‍ത്തിവച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top