Flash News

ശബരിമലക്കേസില്‍ നാളെ മുതല്‍ വാദം: വിശാല ബെഞ്ചിന് വിട്ടതിന്റെ സാധുത ആദ്യം പരിശോധിക്കും

February 5, 2020

supreme-court-sabarimala_710x400xtന്യൂഡല്‍ഹി: ശബരിമലക്കേസില്‍ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നതും പരിഗണിക്കുന്നതും വൈകും. വിഷയങ്ങള്‍ വിശാല ബെഞ്ചിന് വിട്ടതിന്റെ സാധുത പരിശോധിച്ചതിന് ശേഷം മാത്രമേ കോടതി പരിഗണനാവിഷയങ്ങളില്‍ തീരുമാനമെടുക്കൂ. നാളെ ഒമ്പത് അംഗ ബെഞ്ച് വിശാല ബെഞ്ചിന് വിട്ടതിന്റെ സാധുതയെക്കുറിച്ച് പൂര്‍ണമായ വാദം കേള്‍ക്കും.

പരിഗണനാ വിഷയങ്ങള്‍  വിശാല ബെഞ്ചിന് വിട്ടതിന്റെ സാധുത കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ ചില മുതിര്‍ന്ന അഭിഭാഷകര്‍ ചോദ്യം ചെയ്തിരുന്നു. അന്ന് കോടതി അറിയിച്ചത്, ഇക്കാര്യം പരിഗണന വിഷയങ്ങളോടൊപ്പം പരിഗണിക്കും എന്നായിരുന്നു. എന്നാല്‍ പരിഗണനാ വിഷയങ്ങളില്‍ വാദം കേള്‍ക്കാനും തീരുമാനെടുക്കാനും വിശാല ബെഞ്ചിനുള്ള സാധുത ചോദ്യം ചെയ്തത് ആദ്യം കോടതി പരിഗണിക്കണം. അക്കാര്യത്തില്‍ തീരുമാനമെടുത്തതിന് ശേഷമേ മറ്റ് വിഷയങ്ങള്‍ പരിഗണിക്കാവൂ എന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം. അത് പക്ഷേ അന്ന് കോടതി അംഗീകരിച്ചില്ല.

എന്നാല്‍ ഇന്ന് കോടതി ശബരിമല കേസിന്റെ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍, കേസ് വിശാല ബെഞ്ചിന് വിട്ടതിന്റെ സാധുതയാണ് നാളെ കോടതി പരിശോധിക്കുക എന്ന് വ്യക്തമാക്കിയിരുന്നു. പരിഗണനാ വിഷയങ്ങളിലൊന്നും തന്നെ നാളെ കോടതി തീരുമാനെടുക്കില്ല. മാത്രമല്ല, കേസില്‍ ഓരോ കക്ഷിയ്ക്കും എത്ര സമയം വാദത്തിനായി നല്‍കണം എന്നത് സംബന്ധിച്ചും നാളെ തീരുമാനമുണ്ടാകില്ല. അതിന് പകരം വിശാല ബെഞ്ചിന് വിട്ടതിന്റെ സാധുതയില്‍ കൃത്യമായ തീരുമാനം പറഞ്ഞതിന് ശേഷം മാത്രം മറ്റ് വിഷയങ്ങളിലേക്ക് കടക്കൂവെന്നാണ് ഇപ്പോള്‍ കോടതി വ്യക്തമാക്കുന്നത്. ഇത് ശബരിമല വിധിയെ അനുകൂലിക്കുന്നവര്‍ക്ക് ആശ്വാസകരമായ കാര്യമാണ്. ഒരു പക്ഷേ വിശാല ബെഞ്ചിന് വിട്ട കോടതി വിധി തെറ്റാണെന്ന് കോടതി കണ്ടെത്തുകയാണെങ്കില്‍ മറ്റ് വിഷയങ്ങളിലേക്ക് കടക്കാന്‍ കഴിയാത്ത ഒരു സാഹചര്യം ഉണ്ടാകും. അപ്പോള്‍ പഴയ വിധി നിലനില്‍ക്കുകയും ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top