കൊല്ലം പ്രവാസി കമ്മ്യൂണിറ്റി സല്‍മാബാദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു

salmaബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി സല്‍മാബാദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഏരിയ കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് കുമാറിന്‍റെ സ്വാഗതത്തോടെ സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജോ. സെക്രട്ടറി കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ നിസാര്‍ കൊല്ലം കമ്മിറ്റി വിശദീകരണവും, ഉത്ഘാടനവും നടത്തി. ട്രഷറര്‍ രാജ് കൃഷ്ണന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. ജോ. കണ്‍വീനര്‍ വിനു ക്രിസ്റ്റി, സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ഏരിയ കോ ഓര്‍ഡിനേറ്റര്‍മാരായ സന്തോഷ് കുമാര്‍, സജീവ് എന്നിവരുടെ മേല്‍നോട്ടത്തില്‍ സല്‍മാബാദ് ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

സല്‍മാബാദ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍:

പ്രസിഡന്‍റ് – രതിന്‍ തിലക്
സെക്രട്ടറി – സലിം തയ്യില്‍
ട്രഷറര്‍ – രഞ്ജിത്ത് രവീന്ദ്രന്‍ പിള്ള
വൈസ് പ്രസിഡന്റ് – ജെയിന്‍ തോമസ്
ജോ. സെക്രട്ടറി – രാജേഷ് അയത്തില്‍

സല്‍മാബാദിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള കൊല്ലം പ്രവാസികള്‍ക്ക് ഈ കൂട്ടായ്മയില്‍ അംഗമാകാന്‍ 3369 8685, 3402 9179 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

salma1


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment