ആവേശം അലതല്ലി ദോഹ മദ്‌റസ സ്‌പോര്‍ട്‌സ് മീറ്റ്

dohaദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ദോഹ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ നടത്തിയ ‘സ്‌പോര്‍ട്‌സ് മീറ്റ് 2020’ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ആവേശകരമായി.

വിദ്യാര്‍ത്ഥികളെ അദ്ല്‍, അമാന, റഹ്മ, സിദ്ഖ് എന്നീ 4 ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു മത്സരങ്ങള്‍ നടത്തിയിരുന്നത്. മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാത്ഥികളെ ജൂനിയര്‍ വിഭാഗത്തിലും 5 മുതല്‍ 10 വരെയുള്ളവരെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി കൊണ്ടായിരുന്നു മത്സരങ്ങളുടെ ക്രമീകരണം.

വക്‌റ ബര്‍വ വില്ലേജിലുള്ള ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്‌പോര്‍ട്ട്‌സ് മീറ്റിന് മദ്‌റസാ മാനേജ്‌മെന്റ് പ്രസിഡന്റ് സലാം ബിന്‍ ഹസന്‍ ഫ്‌ളാഗ് ഓഫ് ചെയ്താണ് തുടക്കം കുറിച്ചത്.

വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടു കൂടി തുടങ്ങിയ സ്‌പോര്‍ട്‌സ് മീറ്റില്‍ 100, 200 മീറ്റര്‍ ഓട്ടം, 100 മീറ്റര്‍ നടത്തം, 4 x 100 റിലേ, ഫുട്‌ബോള്‍, പൊട്ടറ്റോ ഗാതറിംഗ്, മ്യൂസിക്കല്‍ ചെയര്‍, ലെമണ്‍ ആന്റ് സ്പൂണ്‍ തുടങ്ങിയ 13 ഓളം ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും വെവ്വേറെ ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്.

റൊട്ടാന റെസ്റ്റോറന്റ് എം.ഡി അബ്ദുല്‍ ഗഫൂര്‍, മദ്‌റസാ പി.ടി.എ അംഗങ്ങളായ മുഹമ്മദ് ഹാഷിം, അലവി കുട്ടി, മുഹമ്മദ് സാലിഹ് പാടൂര്‍ തുടങ്ങിയവരും മറ്റ് രക്ഷിതാക്കളും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ആണ്‍കുട്ടികളില്‍ വ്യക്തിഗത ചാമ്പ്യനായ വസീമിന് റൊട്ടാന എംഡി അബ്ദുല്‍ ഗഫൂറും, പെണ്‍കുട്ടികളിലെ വ്യക്തിഗത ചാമ്പ്യന്‍ സുഹാനക്ക് പി.ടി.എ അംഗം അലവി കുട്ടിയും ഫുട്‌ബോള്‍ മത്സരത്തിലെ ബെസ്റ്റ് പ്ലെയര്‍, ബെസ്റ്റ് ഗോള്‍ കീപ്പര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ വൈസ് പ്രിന്‍സിപ്പാള്‍ എം.ടി സിദ്ദീഖും വിതരണം ചെയ്തു.

മദറസ അധ്യാപകര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഹെഡ് ഗേള്‍ അഫീഫ ജബീന്‍ ഖിറാഅത് നടത്തി. മദ്‌റസാ ഹെഡ് ബോയ് ഹാഷിം മാര്‍ച്ച് പാസ്റ്റിന് നേതൃത്വം നല്‍കി.

Print Friendly, PDF & Email

Related News

Leave a Comment