കൊല്ലം പ്രവാസി കമ്മ്യൂണിറ്റി റിഫ ഏരിയ കമ്മിറ്റി രൂപീകരിച്ചു

R1ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി റിഫ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഏരിയ കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞിന്‍റെ സ്വാഗതത്തോടെ ഈസ്റ്റ് റിഫാ ബഹ്റൈന്‍ ഡോജോയില്‍ വച്ച് നടന്ന യോഗത്തില്‍ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജോ. കണ്‍വീനര്‍ വിനു ക്രിസ്റ്റി കമ്മിറ്റി വിശദീകരണവും, ഉത്ഘാടനവും നടത്തി. ജോ. സെക്രട്ടറി കിഷോര്‍ കുമാര്‍ സംഘടനയുടെ നിലവിലെ കാര്യങ്ങള്‍ വിശദീകരിച്ചു. ട്രഷറര്‍ രാജ് കൃഷ്ണന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുമാര്‍, സജീവ്, ബിനു കുണ്ടറ, ജിതിന്‍, മനോജ് ജമാല്‍, റെജീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ഏരിയ കോ ഓര്‍ഡിനേറ്ററായ മുഹമ്മദ് കുഞ്ഞിന്‍റെ മേല്‍നോട്ടത്തില്‍ റിഫ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

R2

റിഫ ഏരിയ കമ്മിറ്റി ഭാരവാഹികള്‍:

പ്രസിഡന്റ് – ജിബിന്‍ ജോയ്
സെക്രട്ടറി – അന്‍ഷാദ് എം. പി.
ട്രഷറര്‍ – അനില്‍ കുമാര്‍
വൈസ് പ്രസിഡന്റ് – ദില്‍ഷാദ് രാജ്
ജോ. സെക്രട്ടറി – ഷിബു സുരേന്ദ്രന്‍

റിഫയിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള കൊല്ലം പ്രവാസികള്‍ക്ക് ഈ കൂട്ടായ്മയില്‍ അംഗമാകാന്‍ 39007142, 33006777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Print Friendly, PDF & Email

Related News

Leave a Comment