Flash News

കൊറോണ വൈറസ് നിയന്ത്രിക്കാനാവാതെ ചൈനീസ് അധികൃതര്‍; ഒരൊറ്റ ദിവസം കൊണ്ട് രോഗം ബാധിച്ചവര്‍ 3694 പേര്‍

February 6, 2020

05china-briefing10-superJumboബീജിംഗ്: കൊറോണ വൈറസിന്റെ വ്യാപനം തടയാനാവാതെ ചൈനീസ് അധികൃതര്‍ ഇരുട്ടില്‍ തപ്പുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെയും വൈറസ് സ്ഥിരീകരിക്കപ്പെടുന്നവരുടെയും എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നതല്ലാതെ കുറഞ്ഞതായി എങ്ങും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 563 ആയെന്നാണ് റിപ്പോർട്ട്. ഇതില്‍ 549 പേരും ഹുബെ പ്രവിശ്യയിലുള്ളവരാണ്. ഹുബെ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍. ചൈനയില്‍ മാത്രം 27,447 പേര്‍ക്ക് സ്ഥിരീകരിച്ചുവെന്നാണ് പുതിയ കണക്ക്. ഹുബെയില്‍ മാത്രം 19,665 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച മാത്രം 3,694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു ചില പ്രവിശ്യകളില്‍ രണ്ടില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 23,260 പേര്‍ വൈറസ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത് 1,082 പേര്‍ മാത്രം.

വുഹാനിൽ പിറന്ന, 30 മണിക്കൂർ പ്രായമായ കുഞ്ഞിനും കൊറോണ ബാധിച്ചത് ലോകത്തെ ആശങ്ക വർദ്ധിപ്പിച്ചു. ഗർഭാവസ്ഥയിലോ ജനന സമയത്തോ ജനനശേഷമോ അമ്മയിൽനിന്നു കുഞ്ഞിലേക്ക് രോഗം പകരുന്ന ‘വെർട്ടിക്കൽ ട്രാൻസ്മിഷൻ’ ആണെന്നാണ് ഡോക്ടർമാരുടെ നിഗമനം.

നിലവില്‍ 25 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധിച്ചത് ജപ്പാനിലാണ്. 33 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. ജപ്പാനിലെ യോകോഹാമ തീരത്ത് തടഞ്ഞിട്ടിരിക്കുന്ന ആഡംബര വിനോദക്കപ്പലിലെ പത്തുപേര്‍ക്കുകൂടി കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

വുഹാനില്‍ നിന്ന് പൌരന്മാരെ തിരികെ കൊണ്ടുവരാനുള്ള വിവിധ രാജ്യങ്ങളുടെ ശ്രമവും തുടരുകയാണ്. കനേഡിയന്‍ പൌരന്മാര്‍ ചൈനയില്‍ നില്‍ക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, വൈറസിനെ പ്രതിരോധിക്കാന്‍ കനത്ത ജാഗ്രതയിലാണ് ലോകം. പ്രതിരോധ വാക്സിന്‍ കണ്ടുപിടിക്കാനായി ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ ശ്രമം തുടരുകയാണ്. ഈ മാസം 11, 12 തിയതികളില്‍ ജനീവയില്‍ ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ യോഗം ചേരും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 675 മില്ല്യണ്‍ ഡോളര്‍ തുക ഡബ്ല്യൂഎച്ച്ഒ അനുവദിച്ചു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top