Flash News

തമിഴ്‌നടന്‍ വിജയിയെയും ഭാര്യ സംഗീതയേയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുന്നു; നിരവധി സ്ഥലങ്ങളില്‍ റെയ്ഡ്

February 6, 2020

h_4ആദായനികുതി വകുപ്പ് ഇന്നലെ കസ്റ്റഡിയിലെടുത്ത തമിഴ് നടന്‍ വിജയ്‌നെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ചെന്നൈയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് 17 മണിക്കൂര്‍ പിന്നിട്ടു. വിജയ്‌നെ ചോദ്യം ചെയ്യുന്നതിനായി നാല് ഉദ്യോഗസ്ഥര്‍ കൂടി ഇവിടെയെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർ ഇപ്പോൾ വിജയ്‌യുടെ ഭാര്യ സംഗീതയെ ചോദ്യം ചെയ്യുകയാണ്. രണ്ടുപേരുടെയും പേരിലുള്ള സ്ഥലം ഇടപാടുകളും സ്വത്തുക്കൾ സംബന്ധിച്ച രേഖകളുമാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. വിജയ്ക്കു നൽകിയ പ്രതിഫലത്തെ പറ്റിയുള്ള നിർമ്മാതാവ് അൻപ് ചെഴിയന്റെ മൊഴികളും, താരത്തിന്റെ നികുതിയടച്ച രേഖകളും തമ്മിലുള്ള പൊരുത്തക്കേടുകളെ തുടർന്ന് ചെഴിയന്റെ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 65 കോടി പിടിച്ചെടുത്തു.

ദീപാവലിയ്ക്ക് റിലീസ് ചെയ്ത ‘ബിഗില്‍’ സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ സിനിമയുടെ ഡിസ്ട്രിബ്യൂട്ടര്‍മാരുടെ ഓഫീസിലും വസതികളിലും റെയ്ഡ് നടക്കുന്നുണ്ട്. മധുരൈയിലും ചെന്നൈയിലുമാണ് റെയ്ഡ്.

ബിഗിലിന്റെ നിര്‍മ്മാതാക്കളായ എജിഎസിന്റെ ഓഫീസുകളില്‍ പുലര്‍ച്ചെ മുതല്‍ നടത്തിയ റെയ്ഡുകളുടെ തുടര്‍ച്ചയായിട്ടാണ് വിജയ്‌നെ കസ്റ്റഡിയിലെടുത്തത്. ബിഗിലില്‍ കൈപ്പറ്റിയ പ്രതിഫലക്കണക്കുകളില്‍ സംശയമുണ്ടെന്ന് ആരോപിച്ച് ഉച്ചയ്ക്ക് മൂന്നരയോടെ കടലൂര്‍ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ പരിസരത്തെ സെറ്റിലെത്തി വിജയ്‌നെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കണക്കില്‍പ്പെടാത്ത 24 കോടി രൂപയും രേഖകളും എജിഎസിന്റെ ഓഫീസുകളില്‍ നിന്ന് പിടിച്ചെന്നാണ് വിവരം.

i-t-officials-raid-tamil-actor-vijay039s-propertiesഅതേസമയം വിജയ്ക്ക് പിന്തുണയുമായി ആരാധകരും രംഗത്തെത്തി. ‘മെര്‍സല്‍’, ‘സര്‍ക്കാര്‍’, ‘ബിഗില്‍’ തുടങ്ങി കേന്ദ്ര സര്‍ക്കാരിനെതിരെ കൃത്യമായ രാഷ്ട്രീയം പറയുന്ന സിനിമകളില്‍ അഭിനയിച്ച വിജയ്‌നെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ ആക്രണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഇപ്പോഴുണ്ടായ നടപടിയെന്നാണ് ആരാധകരുടെ വാദം.

അതേസമയം നടനെതിരെ കേസില്ലെന്നും നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ടവരെയാണ് ചോദ്യം ചെയ്യുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് വര്‍ഷം മുമ്പും ആദായ നികുതി വകുപ്പ് വിജയ്‌യുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ‘പുലി’ സിനിമയുടെ കണക്കുകളില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ പിന്നീട് ആദായ നികുതി വകുപ്പ് വിജയ്‌ന് ക്ലീന്‍ ചിട്ട് നല്‍കി.

എട്ട് ഉദ്യോഗസ്ഥർ ചേർന്നാണ് ഈസ്റ്റ്കോസ്റ്റ് റോഡിലെ വിജയുടെ വസതിയിൽ പരിശോധന നടത്തുന്നത്. ചെന്നൈയിൽ നീലാങ്കരയിലെ ഭൂമി ഇടപാടും പൂനമല്ലിയിലെ കല്യാണ മണ്ഡപത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കണക്കുകളാണ് ഇപ്പോൾ പരിശോധിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top