Flash News

മതസ്വാതന്ത്ര്യത്തിനായി പോരാടാന്‍ ‘അന്താരാഷ്ട്ര മത സ്വാതന്ത്ര്യ സഖ്യം’

February 6, 2020

IRFAവാഷിംഗ്ടണ്‍ ഡി.സി: ലോകമെമ്പാടുമുള്ള ജനങ്ങളുടെ മതസ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കുന്നതിനും സം‌രക്ഷിക്കുന്നതിനും കൂട്ടായ സമീപനം സ്വീകരിക്കാന്‍ ശ്രമിക്കുന്ന 27 രാജ്യങ്ങളുടെ ‘അന്താരാഷ്ട്ര മത സ്വാതന്ത്ര്യ സഖ്യം’ ആരംഭിക്കുമെന്ന് അമേരിക്ക ബുധനാഴ്ച പ്രഖ്യാപിച്ചു.

‘എല്ലാ മനുഷ്യരുടേയും അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെ വിലമതിക്കുകയും പോരാടുകയും ചെയ്യുന്ന സമാന ചിന്താഗതിക്കാരായ പങ്കാളികളുടെ ഒരു സഖ്യമാണിതെന്ന് സഖ്യത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപന വേളയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

ഓസ്ട്രേലിയ, ബ്രസീല്‍, യുണൈറ്റഡ് കിംഗ്ഡം, ഇസ്രായേല്‍, ഉക്രെയിന്‍, നെതര്‍ലാന്‍റ്സ്, ഗ്രീസ് എന്നിവയാണ് സഖ്യത്തില്‍ ചേരുന്ന പ്രധാന രാജ്യങ്ങള്‍.

എല്ലാവര്‍ക്കും അവരവരുടെ മന:സ്സാക്ഷിക്ക് അനുസൃതമായി ജീവിതം നയിക്കാനുള്ള അവകാശം ഉണ്ട്. അത് സംരക്ഷിക്കുന്നത് ഈ ഭരണകൂടത്തിന്‍റെ മുന്‍ഗണനകളിലൊന്നാണെന്നും പോംപിയോ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. ആ നഗ്നസത്യം എന്നത്തേക്കാളും കൂടുതല്‍ സ്ഥിരീകരിക്കുകയും അതിനായി പോരാടുകയും വേണം. ഇന്ന് ലോകത്തിലെ പത്തില്‍ എട്ടിലധികം പേര്‍ ജീവിക്കുന്നത് അവരവരുടെ വിശ്വാസം സ്വതന്ത്രമായി പ്രയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാഖിലെ യെസിദികള്‍, പാക്കിസ്താനിലെ ഹിന്ദുക്കള്‍, ക്രൈസ്തവര്‍, വടക്കുകിഴക്കന്‍ നൈജീരിയയിലെ ക്രിസ്ത്യാനികള്‍, ബര്‍മയിലെ മുസ്ലീങ്ങള്‍ എന്നിങ്ങനെയുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന തീവ്രവാദികളെയും അക്രമ തീവ്രവാദികളെയും അടിച്ചമര്‍ത്തേണ്ടത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു എന്നും പോംപിയോ പറഞ്ഞു.

‘ആത്മീയതയെ കുറ്റകരമാക്കി മതനിന്ദയായി മാറ്റുന്നതിനെ സഖ്യം അപലപിക്കുന്നു. എല്ലാ വിശ്വാസങ്ങളോടും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശത്രുതയെയും ഞങ്ങള്‍ അപലപിക്കുന്നു. ഈ സഖ്യത്തിന്‍റെ ഭാഗമാകാന്‍ സമ്മതിച്ചുകൊണ്ട്
ചൈനീസ് സമ്മര്‍ദ്ദത്തിനെ സധൈര്യം പിന്നോട്ടടിച്ച നിങ്ങളോരോരുത്തരേയും സ്വാഗതം ചെയ്യുന്നതോടൊപ്പം, നിങ്ങള്‍ക്ക് നന്ദിയും അറിയിക്കുന്നു,’ പോംപിയോ പ്രഖ്യാപിച്ചു.

ഇതിലെ സഖ്യരാജ്യങ്ങള്‍ തങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പോകുന്ന മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘സാങ്കേതിക വിദ്യ, മതപരമായ അടിച്ചമര്‍ത്തല്‍, മതനിന്ദ, വിശ്വാസത്യാഗപരമായ നിയമങ്ങള്‍ എന്നിവ ഈ മേഖലകളില്‍ ഉള്‍പ്പെടും. അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നടക്കാവുന്ന പ്രവര്‍ത്തനങ്ങള്‍, ഗ്രൂപ്പിന് ഒത്തുചേരാനും പ്രതീക്ഷയോടെ മുന്നോട്ട് വരാനും മറ്റുമുള്ള കാര്യങ്ങള്‍ സഖ്യത്തിന്റെ ചട്ടക്കൂടില്‍ ഉള്‍പ്പെടും.

ഓരോ രാജ്യങ്ങളും സഖ്യത്തിന്റെ നിയമാവലികള്‍ പരിശോധിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്ത്, അത് തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള കാര്യമാണെന്ന് ബോധ്യപ്പെട്ടാല്‍ സഖ്യത്തില്‍ ചേരാവുന്നതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top