Flash News

ബഹിരാകാശ നിലയത്തില്‍ 11 മാസം താമസിച്ച് ദൗത്യം പൂര്‍ത്തിയാക്കി ക്രിസ്റ്റീന കോച്ച് ഭൂമിയില്‍ തിരിച്ചെത്തി

February 7, 2020 , .

020620-kochവാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തുള്ള ആറ് ബഹിരാകാശയാത്രികരുടെ വെറ്ററന്‍ ക്രിസ്റ്റീന കോച്ച്, ഒരു റഷ്യന്‍ കമാന്‍ഡറും ഇറ്റാലിയന്‍ ഫ്ലൈറ്റ് എഞ്ചിനീയറുമായി ചേര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ ഭൂമിയില്‍ തിരിച്ചെത്തി. ഏറ്റവും അധികം നാള്‍ ബഹിരാകാശ നിലയത്തില്‍ താമസിച്ച ആദ്യ വനിത എന്ന ബഹുമതി ഇനി ക്രിസ്റ്റീനക്ക് സ്വന്തം. ക്രിസ്റ്റീനയ്‌ക്കൊപ്പം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പ്രതിനിധിയായ ലുക പര്‍മിറ്റാനോ, റഷ്യന്‍ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോട്‌സ്‌കോവ് എന്നിവരും ഭൂമിയില്‍ തിരികെയെത്തി.

കസാക്കിസ്ഥാനിലാണ് സോയൂസ് പേടകം വന്നിറങ്ങിയത്. നാസ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ഫ്ലൈറ്റ് സര്‍ജന്‍മാര്‍, സപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം റഷ്യന്‍ റിക്കവറി ക്രൂവും സമീപത്ത് തന്നെ നിലയുറപ്പിക്കുകയും ഗുരുത്വാകര്‍ഷണത്തിന്‍റെ അപരിചിതമായ ഫലങ്ങളുമായി വീണ്ടും ക്രമീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ബഹിരാകാശ യാത്രികരെ സോയൂസില്‍ നിന്ന് പുറത്തിറക്കാന്‍ സഹായിക്കുകയും ചെയ്തു.

ഇത്രയും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന നാസയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയാണ് ക്രിസ്റ്റീന. നേരത്തെ നാസയുടെ സ്‌കോട്ട് കെല്ലി ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞത് 340 ദിവസമാണ്. 2006 – 2007 കാലഘട്ടത്തില്‍ 215 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ മിഖായേല്‍ ലോപസ് എന്ന ശാസ്ത്രജ്ഞന്റെ റെക്കോഡാണ് സ്‌കോട്ട് കെല്ലി മറികടന്നത്.

ബഹിരാകാശത്തെ ദിനങ്ങള്‍ അനുസരിച്ച് 540 ദിവസങ്ങളാണ് സ്‌കോട്ട് കെല്ലി നിലയത്തില്‍ കഴിഞ്ഞത്. റഷ്യയുടെ അധീനതയില്‍ ഉണ്ടായിരുന്ന മിര്‍ സ്‌റ്റേഷനില്‍ 438 ദിവസം കഴിഞ്ഞ വലേരി പൊളികോവ് എന്ന റഷ്യന്‍ ശാസ്ത്രജ്ഞന്റെ പേരിലുള്ള റെക്കോഡും തകര്‍ക്കപ്പെട്ടു. 1994- 1995 കാലഘട്ടത്തിലായിരുന്നു വലേരി പൊളികോവിന്റെ നേട്ടം.

christina-koch-soyuz-landing-020620ക്രിസ്റ്റീനയുടെ ദൗത്യം ചൊവ്വ, ചാന്ദ്ര ദൗത്യങ്ങള്‍ക്ക് ആവശ്യമായ വിവരശേഖരണത്തിനായി ഗവേഷകരെ സഹായിക്കുക എന്നതായിരുന്നു. നാസയുടെ ആര്‍ത്തെമിസ് പദ്ധതിയാണ് ഇതില്‍ ഒന്ന്. ഭാരമില്ലായ്മ, ഒറ്റപ്പെടല്‍, റേഡിയേഷന്‍, ദൈര്‍ഘ്യമേറിയ ബഹിരാകാശ സഞ്ചാരം എന്നിവയെ മനുഷ്യശരീരം എങ്ങനെ നേരിടുന്നു എന്ന പഠനവും ഇതോടൊപ്പം ഉണ്ടായിരുന്നു എന്ന് ക്രിസ്റ്റീന പറയുന്നു

നാസയുടെ പ്രതിനിധിയായി മൂന്ന് തവണ ക്രിസ്റ്റീന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്. ബഹിരാശ നിലയത്തില്‍ കഴിയവെ 5248 തവണ ഭൂമിയെ ചുറ്റുകയും 139 ദശലക്ഷം മൈലുകള്‍ ദൂരം സഞ്ചരിക്കുകയും ചെയ്തു. ചന്ദ്രനിലേക്കും തിരിച്ചും 291 തവണ യാത്ര ചെയ്യുന്നത്തിനു സമാനമായ ദൂരമാണ് ഇത്. അമേരിക്ക, ജപ്പാന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നും സോയൂസ് വഴിയുള്ള ചരക്കുനീക്കത്തിനും ക്രിസ്റ്റീന സഹായിയായിട്ടുണ്ട്.

വനിതകള്‍ മാത്രം നടത്തിയ ആദ്യ ബഹിരാകാശ നടത്തത്തിന്റെ ഭാഗമായിരുന്നു ക്രിസ്റ്റീന. നാസ ഗവേഷക ജസീക മെയറിനൊപ്പമായിരുന്നു ക്രിസ്റ്റീന മണിക്കൂറുകള്‍ നീണ്ട ബഹിരാകാശ നടത്തത്തിന്റെ ഭാഗമായത്. വിവിധ ഉദ്യമങ്ങള്‍ക്കായി ക്രിസ്റ്റീന ആറ് തവണ ബഹിരാകാശ നടത്തം നടത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പവര്‍ കണ്‍ട്രോളര്‍ മാറ്റി സ്ഥാപിക്കുന്നതിനാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്‌ . ഇതുവരെ 15 വനിതകൾ പുറത്ത് നടന്നിട്ടുണ്ട് എങ്കിലും അപ്പോഴെല്ലാം പുരുഷനും കൂടെയുണ്ടായിരുന്നു. ക്രിസ്റ്റീന കോച്ച് മാർച്ചിലാണ് നിലയത്തിൽ എത്തിയത്. വിവിധ ഉദ്യമങ്ങള്‍ക്കായി ക്രിസ്റ്റീന ആറ് തവണ ബഹിരാകാശ നടത്തം ചെയ്തിട്ടുണ്ട്.

2013 ല്‍ നാസയുടെ ബഹിരാകാശ സേനയില്‍ ചേരുന്നതിന് മുമ്പ് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി, നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ടഷ്രേന്‍ എന്നിവയുമായി റിസര്‍ച്ച് എഞ്ചിനീയറായി ക്രിസ്റ്റീന അന്‍റാര്‍ട്ടിക്കയിലും ഗ്രീന്‍ലാന്‍ഡിലും ഒന്നിലധികം ശൈത്യകാലങ്ങള്‍ ചെലവഴിച്ചിട്ടുണ്ട്.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top