ഹ്യൂസ്റ്റണില്‍ നിര്യാതയായ എലിസബേത്ത് വിനീത തോമസിന്റെ പൊതുദര്‍ശനം ഞായറാഴ്ച

Elizabeth Vineetha Thomas1ഡാളസ്: ഹ്യുസ്റ്റണില്‍ നിര്യാതയായ ഇലന്തൂര്‍ ആഞ്ഞിലിമൂട്ടില്‍ തോമസ് അബ്രഹാമിന്‍റെ മകന്‍ ടോബിന്‍ തോമസിന്‍റെ ഭാര്യ എലിസബേത്ത് വിനീത തോമസിന്‍റെ (36) പൊതുദര്‍ശനം ഫെബ്രുവരി 9 ഞായറാഴ്ച വെകിട്ട് 6 മുതല്‍ 8 മണി വരെ ഹ്യുസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ (12803 Sugar Ridge Blvd, Stafford, TX 77477) വെച്ച് നടത്തപ്പെടുന്നു.

കോട്ടയം കാരിത്താസ് കവനന്‍ വീട്ടില്‍ തോമസ്, ഫിലോമിന എന്നിവരാണ് മാതാപിതാക്കള്‍.

മക്കള്‍: നൈന, മേഘ, നിഖില്‍.

സഹോദരങ്ങള്‍: ബിജോയ് തോമസ് (ഡിട്രോയിറ്റ്). ബിനു തോമസ് (ഡാളസ്).

സംസ്കാരം ഫെബ്രുവരി 16 ഞായറാഴ്ച ഉച്ചക്ക് 2.30 ന് ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മ പള്ളിയിലെ (3760 14th St, Plano, Tx 75074) ശുശ്രുഷകള്‍ക്ക് ശേഷം ഡാളസിലെ ഫ്രിസ്കോയില്‍ ഉള്ള റിഡ്ജ് വ്യൂ വെസ്റ്റ് മെമ്മോറിയല്‍ പാര്‍ക്ക് (12130 Peaceful Ln, Frisco, Tx 75034) സെമിത്തേരിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോബിന്‍ തോമസ് 720 862 7952.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment