അരിസോണ: ചടയമംഗലം ജടായു പാറയിലെ രാജ്യാന്തര ശ്രീരാമ സാംസ്ക്കാരിക കേന്ദ്രത്തിനുവേണ്ടിയുള്ള കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നിധി ശേഖരണം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു.
ഡോ. രുഗ്മണി പത്മകുമാര്‍ അധ്യക്ഷയായ നിധി ശേഖരണ സമിതിയില്‍ കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ സതീഷ് അമ്പാടി, സെക്രട്ടറി ഡോ. സുധീര്‍ പ്രയാഗ, ട്രഷറര്‍ ഡോ. ഗോപാലന് നായര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് രാജേഷ് കുട്ടി എന്നിവര്‍ അംഗങ്ങളും, പ്രകാശ് നമ്പൂതിരി (മിഡ് വെസ്റ്റ്), ഡോ രാംദാസ് പിള്ള( കാലിഫോര്‍ണിയ), ഹരി നമ്പൂതിരി (ടെക്സാസ്) കൊച്ചുണ്ണി ഇളവന്‍മഠം (ന്യൂയോര്‍ക്ക്), ഡോ ഉണ്ണികൃഷ്ണന് തമ്പി (ന്യൂയോര്‍ക്ക്), ശശിധരന് നായര്‍ (ഹൂസ്റ്റന്‍), ഗണേഷ് ഗോപാലകൃഷ്ണന് (അരിസോണ), ശ്രീജിത്ത് ശ്രീനിവാസന് (അരിസോണ) എന്നിവര്‍ അംഗങ്ങളാണ്.
ചടയമംഗലം പട്ടണത്തിന്റെ നടുവിലായി എം.സി റോഡിന്റെ ഓരം ചേര്‍ന്ന് 25 അടിയോളം ഉയരത്തിലാണ് ജടായുപ്പാറയും നെറുകയിലെ കോദണ്ഡരാമ ക്ഷേത്രവും.
ജടായുപ്പാറയുടെ ഉത്തുംഗശൃംഗത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കോദണ്ഡരാമന് സര്വ്വജനാഗ്രഹദായകനും മര്യാദാ പുരുഷോത്തമനുമാണ്.
കോദണ്ഡ രാമക്ഷേത്രത്തോടനുബന്ധിച്ച് എം.സി. റോഡിന് സമീപത്തായാണ് രാജ്യാന്തര ശ്രീരാമ സാംസ്ക്കാരിക കേന്ദ്രം നിര്‍മ്മിക്കുക. ശ്രീഹനുമാന്റെ 30 അടി പൊക്കമുള്ള പൂര്‍ണ്ണകായ പ്രതിമയാണ് പ്രവേശന കവാടത്തില്‍ ഉണ്ടാവുക. സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ വിഗ്രഹത്തോടു കൂടിയ മണ്ഡപം, പുത്രകാമേഷ്ടി യാഗം മുതല്‍ പട്ടാഭിഷേകം വരെ രാമായണത്തിലെ പ്രധാനപ്പെട്ട കഥാഭാഗങ്ങളുടെ ദൃശ്യാവിഷ്കാരങ്ങള്‍ നിറയുന്ന സഞ്ചാരപദം പിന്നീടു വരും. ഇതിനു പുറമെ വാനപ്രസ്ഥാശ്രമം, ഗോശാല, ഗ്രന്ഥാലയം, ജപസാധനാ മണ്ഡപം, കോണ്‍ഫറന്‍സ് ഹാള്‍, തുഞ്ചന്‍ മഠം, രാമായണ പഠന ഗവേഷണ ശാല തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളും സംരംഭങ്ങളും കൂടി ഈ സമുച്ചയത്തെ വിലപ്പെട്ടതാക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply