മലാല യൂസുഫ് സായിയെ വധിക്കാന്‍ ശ്രമിച്ച താലിബാന്‍ ഭീകരന്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു

Ehsanullah_akhbarമലാല യൂസുഫ് സായിക്കെതിരെ 2012-ലെ ആക്രമണത്തിനും 2014 ല്‍ പെഷവാറിലെ ഒരു സൈനിക സ്കൂളില്‍ നടന്ന മാരക ആക്രമണത്തിനും നേതൃത്വം കൊടുത്ത പാകിസ്ഥാന്‍ താലിബാന്‍ വക്താവ് എഹ്സാന്‍ ഉല്ലാ എഹ്സാന്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടാണ് എഹ്സാന്‍ തന്നെ ഈ വിവരം നല്‍കിയത്.

വ്യാഴാഴ്ച (ഫെബ്രുവരി 6) സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഓഡിയോ ക്ലിപ്പില്‍ ജനുവരി 11 ന് പാകിസ്ഥാന്‍ സുരക്ഷാ ഏജന്‍സികളുടെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടതായി എഹ്സാന്‍ പറഞ്ഞു. 2017 ല്‍ കീഴടങ്ങുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പാക്കിസ്താന്‍ സൈന്യം പരാജയപ്പെട്ടുവെന്ന് എഹ്സാന്‍ അവകാശപ്പെട്ടു.

Malala Yousufsai‘അല്ലാഹുവിന്‍റെ സഹായത്തോടെ 2020 ജനുവരി 1 ന് സുരക്ഷാ സേനയുടെ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ എനിക്ക് കഴിഞ്ഞു’ എന്ന് ഓഡിയോ ക്ലിപ്പില്‍ പറയുന്നു. ഈ ക്ലിപ്പ് വിശ്വസനീയമാണെന്ന് തോന്നുകയാണെങ്കില്‍, അത് താലിബാനെ ഉന്മൂലനം ചെയ്യുന്നതിനായി പാക്കിസ്താന്‍ ഉപയോഗിക്കും. ഇതൊരു ഷോക്ക് ട്രീറ്റ്മെന്റ് ആണ്. തന്‍റെ ഇപ്പോഴത്തെ സ്ഥാനം വെളിപ്പെടുത്താതെ എഹ്സാന്‍ പറഞ്ഞു. ജയിലിലെ തന്‍റെ ദിവസങ്ങളെക്കുറിച്ചും വരുംദിവസങ്ങളില്‍ ഭാവി പദ്ധതികളെക്കുറിച്ചും വിശദീകരിക്കുമെന്ന് ക്ലിപ്പില്‍ പറയുന്നു.

സമാധാനത്തിനുള്ള നോബേല്‍ സമ്മാന ജേതാവായ മലാലയെ 2012 ലെ വനിതാ വിദ്യാഭ്യാസ ക്യാമ്പയിനിനിടെ പാക്കിസ്താനിലെ സ്വാത് താഴ്‌വരയില്‍ വെച്ചാണ് താലിബാന്‍ ഭീകരര്‍ വെടിവെച്ചത്. 2014 ഡിസംബര്‍ 16 ന് പെഷവാറിലെ സൈനിക സ്കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 132 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 149 പേര്‍ കൊല്ലപ്പെട്ടു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment