Flash News

ഡല്‍ഹിയില്‍ ആം ആദ്മി ഭരണം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍

February 8, 2020

97757-kejriഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് അടിപതറുമെന്ന് എക്സിറ്റ് പോള്‍ റിപ്പോര്‍ട്ട്. പോളിംഗ് ശതമാനം 54. 65 . വോട്ടെടുപ്പ് വൈകീട്ട് ആറു മണിക്ക് സമാപിച്ചപ്പോള്‍ പോളിംഗ് ശതമാനം 54.65 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ (2015 ല്‍) 67% ആയിരുന്നു പോളിംഗ്.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങളിലേക്കായി 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ എ എ പി ഭരണം തുടരുമെന്നാണ് സൂചന. പോളിംഗ് അവസാനിച്ചതിനു പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായാണ് പുറത്തുവന്നിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന് എതിരായ വിധിയാകും എന്നതിന് പുറമെ എ എ പിക്ക് അനുകൂലമായ തരംഗമാണ് ദില്ലിയില്‍ ഉണ്ടായിരിക്കുന്നത് എന്നാണു എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്. ബി ജെ പി അനുകൂല മീഡിയ പോലും എ എ പി ഭരണത്തില്‍ തുടരുമെന്നാണ് എക്സിറ്റ് പോളില്‍ പറയുന്നത്.

എല്ലാ തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകളിലും ഏകദേശം ശരിയായ തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്ന ടൈംസ് നൗവില്‍ എ എ പി ക്കു പ്രവചിക്കുന്നത് 44 സീറ്റാണ്.

ടൈംസ് നൗ എക്സിറ്റ് പോള്‍ ഇങ്ങനെ:

എഎപി – 44
ബിജെപി – 26
കോണ്‍ഗ്രസ് – 0

ന്യൂസ് എക്സ്

എഎപി 53-57
ബിജെപി 11- 17
കോണ്ഗ്രസ് – 0-2

ഇന്ത്യ ന്യൂസ്

എഎപി 53-57
ബിജെപി 11-17
കോണ്ഗ്രസ് 0-2

ഇന്ത്യ ടിവി

എഎപി 44
ബിജെപി 26
കോണ്ഗ്രസ് 0

റിപ്പബ്ലിക് ടിവി ജന്‍ കി ബാത്ത്

എഎപി 48-61
ബിജെപി 9-21
കോണ്‍ഗ്രസ് 1

ടിവി9 ഭാരത് വര്‍ഷ് – സിസെറെ

എഎപി 54
ബിജപി 15
കോണ്ഗ്രസ് 1

സുദര്‍ശന്‍ ന്യൂസ്

എഎപി 40-45
ബിജെപി 24-28
കോണ്?ഗ്രസ് 2-3

എബിപി ന്യൂസ് സീ വോട്ടര്‍

എഎപി 49-63
ബിജെപി 5-19
കോണ്‍ഗ്രസ് 0-4


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top