Flash News

ലോകത്തിന് ഭീഷണിയായി ‘വെട്ടുക്കിളി’കള്‍

February 9, 2020

vettukkiliരാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയില്‍ വെട്ടുക്കിളികള്‍ കൂട്ടമായെത്തി നടത്തുന്ന ആക്രമണത്തില്‍ വന്‍ കൃഷി നാശം സംഭവിച്ചതായി അടുത്ത കാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ അറുപതു വര്‍ഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ ശല്യമാണിതെന്ന് നാട്ടുകാര്‍ പറയുന്നു. രാജസ്ഥാനില്‍ പത്തു ജില്ലകളിലായി ഏകദേശം 3.6 ലക്ഷം ഏക്കറിലെ കൃഷികളാണ് നശിച്ചത്.

പാക്കിസ്താനില്‍ നിന്നാണ് ഈ വെട്ടുക്കിളികള്‍ കൂട്ടത്തോടെ എത്തിയതെന്നും, ശ്രീഗംഗാ നഗര്‍ ജില്ലയിലെ 75 ശതമാനം വിളകളും വെട്ടുക്കിളികള്‍ നശിപ്പിച്ചു കഴിഞ്ഞതായും പറയുന്നു. ഗോതമ്പും, കടുകും, ജീരകവും ഉള്‍പ്പെട്ട കൃഷികളാണ് നശിച്ചുപോയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മെയില്‍ ആണ് വെട്ടുക്കിളികള്‍ കൂട്ടമായി എത്തിത്തുടങ്ങിയതെന്ന് പറയുന്നു.

ചെറിയ പുല്‍ച്ചാടിയുടെ അത്രയും വലിപ്പമുള്ള ഒറ്റക്ക് ഏകാന്തവാസം നയിക്കുന്ന ഈ വെട്ടുക്കിളികള്‍ക്ക് ഒരു രാജ്യത്തെ തന്നെ നശിപ്പിക്കുവാനുള്ള കരുത്തുണ്ടെന്ന് പറഞ്ഞാല്‍ അവശ്വസനീയമായി തോന്നാം. ഓരോ ദിവസവും ഓരോ നിമിഷവും വെട്ടുകിളികള്‍ക്ക് പരിണാമം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

ഏകാന്ത വാസം നയിക്കുന്ന വെട്ടുകിളികള്‍ ഒരുമിച്ച് കൂട്ടത്തോടെ വരുന്ന സമയങ്ങളില്‍ കാര്‍ഷിക വിളകളെ മുഴുവനായി ഇല്ലാതാക്കുവാനുള്ള ശക്തി ആര്‍ജ്ജിക്കപ്പെടുന്നുണ്ട്. ഒരു പുതിയ സാമൂഹ്യ അന്തരീക്ഷത്തില്‍ ഇവക്ക് വലിയ പരിവര്‍ത്തനം ഉണ്ടാവുകയും സ്വയം നിറം മാറുകയും ഏറ്റവും അപകടകാരികളായ കീടങ്ങളായി മാറുകയും ചെയ്യുന്നു. അങ്ങനെ ഉണ്ടാകുന്ന വെട്ടുകിളി കൂട്ടങ്ങള്‍ ഒരു ദിവസം 200 കിലോമിറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. യുഎന്‍ ഫുഡ് ആന്റ് അഗ്രികല്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍റെ (എഅഛ) കണക്ക് പ്രകാരം ഒരു വര്‍ഷത്തെ 2500 ആളുകളുടെ ആഹാരം നശിപ്പിക്കാന്‍ ഇവക്ക് സാധിക്കും.

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ അടുത്തിടെ ഉണ്ടായ വെട്ടുകിളി ആക്രമണത്തില്‍ 2.5 ബില്യണ്‍ ഡോളറാണ് കര്‍ഷകര്‍ക്ക് നഷ്ടത്തിലായത്. ചില പ്രദേശങ്ങളില്‍ ഇവയെ പ്ലേഗായി പ്രഖ്യാപിച്ചിട്ടുണ്ട്. വെട്ടുക്കിളികള്‍ ലോകത്തിലെ 10 പേരില്‍ ഒരാളുടെ ഉപജീവനത്തെ ബാധിക്കുന്നുണ്ട്. ആഫ്രിക്കയിലെ കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ ഇവ വിനയായി മാറിയിരിക്കുന്നത്.
ആഫ്രിക്കയിലെ ജിബൂട്ടി, എറിത്രിയ, എത്യോപ്യ, സൊമാലിയ എന്നീ പ്രദേശങ്ങളിലെ ഭക്ഷ്യ വിഭവങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് ഈ വെട്ടുകിളികള്‍.

770x350_vettukkiliസൊമാലിയയും എത്യോപ്യയിലും കനത്ത നാശം വിതച്ച ഇവ ഇപ്പോള്‍ ആഫ്രിക്കയിലെ കെനിയയിലേക്ക് ചേക്കേറുകയാണ്. 70 വര്‍ഷങ്ങള്‍ക്കിടയില്‍ കെനിയയിലും 25 വര്‍ഷങ്ങള്‍ക്കിടയില്‍ എത്യോപ്യയിലും കാര്‍ഷിക മേഖലയില്‍ ഉണ്ടായ ഏറ്റവും വലിയ വിപത്താണ് ഇത്. സൊമാലിയയില്‍ വെട്ടുകിളി ശല്യം കാരണം ദേശീയ അടിയന്തരാവസ്ഥ വരെ പ്രഖ്യാപിച്ചു കഴിഞ്ഞു.

വെട്ടുക്കിളികള്‍ വളരെ വേഗത്തില്‍ പ്രജനനം നടത്തുന്നതിനാല്‍ ജൂണ്‍ മാസത്തോടെ ഈ സംഖ്യ 500 മടങ്ങ് വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. ഇനിയുളള ദിവസങ്ങളില്‍ ഇവ ഉഗാണ്ടയിലേക്കും ദക്ഷിണ സുഡാനിലേക്കും പോകാനുളള സാധ്യതകള്‍ വളരെ ഏറെയാണ്. അങ്ങനെയാണെങ്കില്‍ ഇത് കാര്‍ഷിക മേഖലയ്ക്ക് വലിയ രീതിയിലുളള ഒരു ഭീഷണിയായി മാറുമെന്ന് ഭക്ഷ്യകാര്‍ഷിക സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ അവസാനത്തോടെ സൊമാലിയയിലെയും എത്യോപ്യയിലെയും 175,000 ഏക്കറിലധികം കൃഷിസ്ഥലങ്ങളാണ് കീടങ്ങള്‍ നശിപ്പിച്ചിരിക്കുന്നത്. ഒരു ദിവസം 1.8 മെട്രിക് ടണ്‍ കാര്‍ഷിക വിളകള്‍ ഇവര്‍ കഴിക്കുന്നുണ്ട്.

ഒരു വെട്ടുകിളി രണ്ട് കിലോ ആഹാരം കഴിക്കുന്നുണ്ട്. അതിനാല്‍ തന്നെ കാര്‍ഷിക ഉത്പാദനത്തിന് ഇടിവുണ്ടാകുമോ എന്ന പേടിയിലാണ് ഇവിടുത്തെ കര്‍ഷകര്‍. ഈ മേഖലയിലെ 20 ലക്ഷത്തിലധികം കര്‍ഷകരാണ് ഇവയുടെ ആക്രമണം കാരണം കഷ്ടത്തിലായിരിക്കുന്നത്.

2018-19 കാലയളവില്‍ ഉണ്ടായ കാലാവസ്ഥ വ്യതിയാനമാണ് വെട്ടുകിളി ശല്യം ഇത്രയും വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്. തെക്കന്‍ അറേബ്യന്‍ ഉപദ്വീപില്‍ രണ്ട് വര്‍ഷം ഉണ്ടായ അനുകൂല സാഹചര്യങ്ങളാണ് കണക്കുകള്‍ക്കതീതമായി ഇവ പെരുകാന്‍ കാരണമായത്. 2019 തോടുകൂടി ഇവ യെമന്‍ സൗദി അറേബ്യ, ഇറാന്‍ ലക്ഷ്യം വച്ച് യാത്ര തുടങ്ങി.

നിരീക്ഷണത്തിലൂടെയും ഫലപ്രദമായ നിയന്ത്രണത്തിലൂടെയും മാത്രമെ ഇവയുടെ പെരുപ്പം നിയന്ത്രിക്കാന്‍ കഴിയുകയുള്ളുവെന്നാണ് വിലയിരുത്തല്‍. ഇവയുടെ പ്രജനനന സമയത്തും ആക്രമണ സമയത്തും പ്രത്യേക മുന്നറിയിപ്പുകള്‍ അധികൃതര്‍ നല്‍കി വരുന്നുണ്ട്. പക്ഷെ ഇവ വ്യാപകമായ കെനിയയിലും എത്യോപ്യയിലും വളരെ പെട്ടന്നുള്ള ആകാശ നിയന്ത്രിത പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ഇതും സാധ്യമല്ല. വിമാനം ഉപയോഗിച്ച് ഇവയെ ഇടിച്ച് വീഴ്ത്തി വെട്ടുകിളികളുടെ എണ്ണം കുറച്ചുകൊണ്ട് വരാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.

പ്രക്യതി സൗഹാര്‍ദ്രപരമായ വഴികളും നോക്കുന്നുണ്ട്. സ്വഭാവിക വേട്ടക്കാര്‍, ജൈവകീടനാശിനികള്‍, കീടനാശിനി സ്പ്രേ എന്നിവ ഉപയോഗിക്കുന്നതിനെ പറ്റിയും ആലോചിക്കുന്നുണ്ട്. ജനപ്പെരുപ്പം കൂടുതല്‍ ഉള്ള മേഖലകളില്‍ ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളിയാണ്. കൂടാതെ വെട്ടുകിളികളെ ഇതുവരെ നേരിടാത്ത രാജ്യങ്ങളില്‍ ഇവയെ പ്രതിരോധിക്കാന്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളും ഇല്ല. വെട്ടുകിളികളെ ഇല്ലാതാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അതിര്‍ത്തികടന്നുള്ള ഇവയുടെ വ്യാപനം ഭയപ്പെടുത്തുന്നതാണ്.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top