കോളനികളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

IMG_20200209_163431
കോളനികളിലെ വിദ്യാര്‍ത്ഥികള്‍ക്കായി എടക്കരയില്‍ സംഘടിപ്പിച്ച മോട്ടിവേഷന്‍ ക്ലാസ് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് തോന്നക്കല്‍ ഉദ്ഘാടനം ചെയ്യുന്നു

എടക്കര : ഫ്രറ്റേണിറ്റി മൂവ്മെന്‍റും പട്ടികവര്‍ഗ്ഗ സേവാ സൊസെറ്റിയും സംയുക്തമായി എടക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ പരിസര പ്രദേശത്തെ വിവിധ കോളനികളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ‘പരീക്ഷയെ എങ്ങിനെ നേരിടാം ‘ വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് തോന്നക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എടക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ആലിസ് അമ്പാട് മുഖ്യാതിഥിയായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ ബിനോയി, ഫ്രറ്റേണിറ്റി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി അംഗം തബ്ഷീര്‍, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്‍റ് അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു.

സി.ജി റിസോഴ്സ് പേഴ്സണ്‍ ഫയാസ് ഹബീബ് മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. ഫ്രറ്റേണി മൂവ്മെന്‍റ് മലപ്പുറം ജില്ല പ്രസിഡന്‍റ് കെ.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. പട്ടികവര്‍ഗ്ഗ സേവാ സൊസൈറ്റി സാരഥി ചിത്ര നിലമ്പൂര്‍ സ്വാഗതം പറഞ്ഞു.

IMG-20200209-WA0063

Print Friendly, PDF & Email

Related News

Leave a Comment