‘രാജ്യത്തെ നയിക്കുന്നവരുടെ വിചാരധാര വംശീയ വിദ്വേഷത്തിലധിഷ്ഠിതം’: ശിഹാബ് പൂക്കോട്ടൂര്‍

azadi
ആസാദി സ്ക്വയറിലെ ഒമ്പതാം ദിവസപരിപാടി ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: വംശീയ വിദ്വേഷകരുടെ ആചാര്യസ്ഥാനീയനായ ഗോള്‍വാള്‍ക്കറിന്‍റെ വിചാരധാര മുന്‍നിര്‍ത്തിയാണ്, ഹിന്ദുത്വ ഭരണകൂടം ജര്‍മ്മനി മോഡല്‍ വംശീയ ഉന്മൂലനത്തിന് സെദ്ധാന്തിക അടിത്തറയിട്ടിട്ടുള്ളത്. വ്യാപകമായ ഇസ്ലാം വിരുദ്ധ പ്രചാരണങ്ങളും, ദളിത് ന്യൂനപക്ഷ ഹത്യകളും ഭരണഘടനാ വിരുദ്ധമായ നിയമനിര്‍മ്മാണങ്ങളും യഥാര്‍ത്ഥത്തില്‍ ഗോള്‍വാള്‍ക്കറിന്‍റെ ചിന്തയെ ചുവടുപിടിച്ചാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍. മലപ്പുറത്ത് നടക്കുന്ന ആസാദി സ്ക്വയര്‍ ഒമ്പതാം ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും രൂപപ്പെട്ടു വന്നിട്ടുള്ള പ്രക്ഷോഭങ്ങള്‍ ഈ തിരിച്ചറിവില്‍ നിന്നായിരിക്കണം. അടിസ്ഥാന ശത്രുവിനെ എതിര്‍ ചേരിയില്‍ നിര്‍ത്തി കൊണ്ടുള്ള രാഷ്ട്രീയ മുന്നേറ്റമായി നിലവിലെ പ്രക്ഷോഭങ്ങള്‍ വികാസം പ്രാപിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വെസ് പ്രസിഡന്‍റ് എന്‍.കെ അഫ്സല്‍ റഹ്മാന്‍, ‘സാംസ്കാരിക സാഹിതി’ ജില്ലാ ചെയര്‍മാന്‍ സമദ് മങ്കട, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി സുന്ദര്‍രാജ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി.പി ജുമെല്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം മഹ്റൂഫ് കൊടിഞ്ഞി, ‘ടീന്‍ ഇന്ത്യ’ പ്രവര്‍ത്തക കെ.വി മിന്‍ഹ, ഐ ഇ സി സ്കൂള്‍ വിദ്യാര്‍ഥിനി അന്‍ഷ കൊടിഞ്ഞി എന്നിവര്‍ സംസാരിച്ചു.

തിരുരങ്ങാടി ഏരിയാ ‘ടീന്‍ ഇന്ത്യ’ പ്രതിഷേധ ഒപ്പനയും, അമീന്‍ യാസിര്‍ പ്രതിഷേധ പാട്ടും അവതരിപ്പിച്ചു.

തിങ്കളാഴ്ച ആസാദി സ്ക്വയര്‍ പരിപാടികള്‍ എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യും. ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയിലെ ഡോക്ടറല്‍ കാന്‍ഡിഡേറ്റ് ഓഫ് ലോ അഡ്വ. അബ്ദുല്ല അസ്സാം, മാധ്യമ നിരീക്ഷകന്‍ എന്‍.പി ചെക്കുട്ടി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, കേരള സാംസ്കാരിക പരിഷത്ത് പ്രസിഡന്‍റ് അഡ്വ. ഷരീഫ് ഉള്ളത്ത് സംസാരിക്കും.

ഫാഷിസത്തിനെതിരെ പ്രതിഷേധ നാടകം ‘ബൗ ബൗ ബൗരത്വം’ തനിമ കലാകാരന്മാര്‍ അവതരിപ്പിക്കും.


Print Friendly, PDF & Email

Related News

Leave a Comment