ഓസ്‌കാര്‍: നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ‘പാരസൈറ്റ്‌’, വാക്കിന്‍ ഫീനിക്‌സ് മികച്ച നടന്‍

jn_092-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയന്‍ ചിത്രം ‘പാരസൈറ്റ്’  നാല് പുരസ്‌കാരങ്ങള്‍ നേടി. ചിത്രത്തിന്റെ സംവിധായകന്‍ ബോങ് ജൂണ്‍ ഹൊ മികച്ച സംവിധായകനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. മികച്ച ചിത്രം, മികച്ച വിദേശ ചിത്രം, മികച്ച തിരക്കഥ എന്നീ പുരസ്‌കാരങ്ങളും ‘പാരസൈറ്റ്’ നേടി. വാക്കിന്‍ ഫീനിക്‌സ് മികച്ച നടനായി. ‘ജോക്കര്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ‘ജൂഡി’ എന്ന ചിത്രത്തിലെ അഭിനയത്തിന് റെനെയ് സെല്‍വെഗെര്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ‘മാര്യേജ് സ്റ്റോറി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ലോറ ഡെണ്‍ മികച്ച സഹനടിയുമായി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരവും ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രത്തിനാണ്. ‘ടോയ് സ്‌റ്റോറി 4’ ന് മികച്ച അനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം യുദ്ധ സിനിമയായ ‘1917’ നാണ്. മികച്ച വിഷ്വല്‍ ഇഫക്ട്‌സിനുള്ള പുരസ്‌കാരവും ചിത്രം കരസ്ഥമാക്കി. ‘ജോജോ റാബിറ്റി’നാണ് മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം. മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം (ഒറിജിനല്‍) ഹില്‍ഡര്‍ ഗുഡ്‌നഡോട്ടിര്‍ നേടി. ‘ജോക്കര്‍’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം.

• മികച്ച സംഗീതം (ഒറിജിനല്‍ ഗാനം) റോക്കറ്റ്മാനിലെ എ ആം ഗോണാ ലവ് മീ എഗെയ്ന്‍. ഗായകന്‍: എല്‍ട്ടണ്‍ ജോണ്‍
• മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈല്‍: ബോംബ്‌ഷെല്‍. (കസു ഹിരോ, ആന്‍ മോര്‍ഗന്‍, വിവിയന്‍ ബേക്കര്‍
• മികച്ച വിഷ്വല്‍ ഇഫക്റ്റ്‌സ്: ഗ്വില്ലോമെ റോച്ചെരോണ്‍, ഗ്രേഗ് ബട്‌ലര്‍, ഡൊമിനിക്ക് ടൗഹി. ചിത്രം 1917
• മികച്ച എഡിറ്റിങ്: മൈക്കല്‍ മക് കസ്‌കര്‍, ആന്‍ഡ്ര്യു ബക്ാഡ്. ചിത്രം ഫോര്‍ഡ് വേഴ്‌സസ് ഫെരാരി
• മികച്ച ഛായാഗ്രഹണം: റോജര്‍ ഡീകിന്‍സ്. ചിത്രം: 1917
• മികച്ച സൗണ്ട് മിക്‌സിങ്: മാര്‍ക്ക് ടെയ്‌ലര്‍, സ്റ്റുവര്‍ട്ട് വില്‍സണ്‍. ചിത്രം: 1917
• മികച്ച സൗണ്ട് എഡിറ്റിങ്: ഡൊണാള്‍ഡ് സില്‍വസ്റ്റര്‍. ചിത്രം: ഫോര്‍ഡ് വേഴസസ് ഫെരാരി
• മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്റ്റ്): ലേണിങ് ടു സ്‌കേറ്റ്‌ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍
• മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം: അമേരിക്കന്‍ ഫാക്ടറി
• വസ്ത്രാലങ്കാരം: ജോക്വലിന്‍ ഡ്യൂറണ്‍. ചിത്രം ലിറ്റില്‍ വിമന്‍
• മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: ബാര്‍ബറ ലിങ്. ചിത്രം വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്
• ലൈവ് ആക്ഷന്‍ ഹ്രസ്വചിത്രം: ദി നെയ്‌ബേഴ്‌സ് വിഡോ
• മികച്ച അഡാപ്റ്റഡ് തിരക്കഥ: തായ്ക വൈറ്റിറ്റി. ചിത്രം ജോജോ റാബിറ്റ്‌
• മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ഹെയര്‍ ലവ്‌


Print Friendly, PDF & Email

Related News

Leave a Comment