നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വിസ്തരിക്കും

manju-dileep-1നടി ആക്രമിക്കപ്പെട്ട കേസില്‍ നടി മഞ്ജുവാര്യരെ ഈ ആഴ്ച വിസ്തരിക്കും. സിബിഐ കോടതിയില്‍ ഇന്നും നാളെയും വിസ്താരം ഇല്ലാത്തതിനാലാണ് ബുധനാഴ്ച പുനഃരാരംഭിക്കുന്നത്. ആദ്യം പോലീസിനെ വിവരം അറിയിച്ച പിടി തോമസ് എംഎല്‍എ ആയിരിക്കും വിസ്തരിക്കുക. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിത്ത് ചണ്ഡീഗഡിലെ ഫോറന്‍സിക് ലാബില്‍ നിന്നുള്ള പരിശോധനാഫലം നടന്‍ ദിലീപിന് ലഭിച്ചിട്ടുണ്ട്.

മഞ്ജുവാര്യരുടെ വിസ്താരത്തിന്‌ശേഷം നടിയെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ ആലോചന. മഞ്ജുവിന്റെ മൊഴി കേസില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

സംഭവം നടന്ന ഉടന്‍ ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് മഞ്ജു കൊച്ചിയില്‍ പറഞ്ഞിരുന്നു. ദിലീപും മഞ്ജുവും പിരിയാന്‍ കാരണം ആക്രമിക്കപ്പെട്ട നടി കാരണമാണെന്നുള്ള ആരോപണങ്ങളും വാര്‍ത്തകളും നേരത്തെ ഉണ്ടായിരുന്നു. ഇത് മഞ്ജു ശരിവെക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

മഞ്ജുവിന്റെ മൊഴി കേസില്‍ നിര്‍ണായകമാകുന്നതിങ്ങനെയാണ്. ക്രിമിനല്‍ നടപടിച്ചട്ടം വകുപ്പ് 164പ്രകാരം പോലീസ് നേരത്തെ മഞ്ജുവിന്റെ രഹസ്യമൊഴി എടുത്തിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment