അനധികൃത നിര്‍മ്മാണങ്ങളുടെ ലിസ്റ്റ് എവിടെയെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി

flatsന്യൂഡല്‍ഹി: കേരളത്തില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടിക കോടതിയ്ക്ക് കൈമാറുന്നില്ലെന്ന ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിയ്ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. മേജര്‍ രവിയുടെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച കോടതി വിഷയം അതീവ ഗൗരവം ഉള്ളതാണെന്നും ആറാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്നും ഉത്തരവിട്ടു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

മരടിലെ അനധികൃത ഫഌറ്റുകളുടെ കാര്യത്തിലെ കോടതി നടപടികളുമായി ബന്ധപ്പെട്ട് കേരളത്തിലെ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചിട്ടുള്ള മുഴുവന്‍ അനധികൃത കെട്ടിടങ്ങളുടെയും പട്ടിക കൈമാറണമെന്ന് ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി നാല് മാസത്തെ സമയവും അനുവദിച്ചു. എന്നാല്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും ചീഫ് സെക്രട്ടറി ഇത്തരമൊരു റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറിയില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് മേജര്‍ രവി കോടതി അലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. മരടില്‍ പൊളിക്കപ്പെട്ട ഫഌറ്റുകളിലൊന്നിന്റെ ഉടമയായിരുന്നു മേജര്‍ രവി.

കഴിഞ്ഞ രണ്ട് തവണയും ഇദ്ദേഹത്തിന്റെ ഹര്‍ജി പരിഗണനയില്‍ വന്നപ്പോഴും ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തയ്യാറായിരുന്നില്ല. മരടിലെ ഫഌറ്റുകള്‍ പൊളിച്ചിന് ശേഷം ഹര്‍ജികള്‍ പരിഗണിക്കാമെന്നായിരുന്നു ബെഞ്ചിന്റെ നിലപാട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment