“ഏതോ സ്‌കൂളിലെ കുട്ടിയെ പാമ്പു കടിച്ചതിന് മുഴുവന്‍ സ്‌കൂളുകളിലും മാളം തപ്പുകയാണ് അധ്യാപകര്‍”- പരിഹാസവുമായി കെപിഎ മജീദ്

bcകോഴിക്കോട്: വയനാട്ടില്‍ ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് ശേഷം അധ്യാപകര്‍ സ്‌കൂളുകളില്‍ മാളം തപ്പി നടക്കുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പരിഹാസം. ഏതോ സ്‌കൂളിലെ കുട്ടിയെ പാമ്പു കടിച്ചു എന്ന് കരുതി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും മാളം ഉണ്ടോയെന്ന് നോക്കി നടക്കുകയാണ് അധ്യാപകര്‍. വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റം ഉണ്ടാകുന്നില്ലെന്നും കെപിഎ മജീദ് ആരോപിച്ചു. സംസ്ഥാനത്ത എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി മാനേജുമെന്റുകളെ വിമര്‍ശിച്ചതിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മാനേജ്‌മെന്റുകളെയും അധ്യാപകരെയും വിരട്ടിക്കൊണ്ട് വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കാന്‍ കഴിയുമെന്ന് ആരും കരുതേണ്ട. വിരട്ടല്‍ മുഖ്യമന്ത്രിയുടെ തനത് ശൈലിയാണ്. മാനേജ്‌മെന്റുകള്‍ വിദ്യാഭ്യസ മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും കെപിഎ മജീദ് പറഞ്ഞു.

വയനാട് ബത്തേരിയില്‍ സര്‍വ്വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ ക്ലാസ് മുറിയ്ക്കകത്ത് വെച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവം വന്‍ വിവാദമായിരുന്നു. അധ്യാപകരുടെ അനാസ്ഥയും കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതുമാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. കേസില്‍ അറസ്റ്റിലായ ഒന്നും മൂന്നും പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോട് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഒന്നാം പ്രതി അധ്യാപകനായ ഷജിലിനും മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പല്‍ കെ കെ മോഹനുമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇരുവരും സസ്‌പെന്‍ഷനിലാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment