തടവിലാക്കപ്പെട്ട കനേഡിയന്‍ പൗരന്റെ പ്രശ്നം ഈജിപ്ഷ്യന്‍ പ്രസിഡന്റ് സിസിയുമായി ചര്‍ച്ച ചെയ്തെന്ന് ജസ്റ്റിന്‍ ട്രൂഡോ

Trudeauകാനഡ: ഈജിപ്തില്‍ തടവിലാക്കപ്പെട്ട കനേഡിയന്‍ പൗരന്മാരുടെ കേസുകള്‍ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുമായി ചര്‍ച്ച നടത്തിയതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ലോകമെമ്പാടുമുള്ള കനേഡിയന്‍മാര്‍ക്കായി ഞങ്ങള്‍ എല്ലായ്പ്പോഴും നിലകൊള്ളുമെന്ന് എത്യോപ്യയിലെ അഡിസ് അബാബയില്‍ ആഫിക്കന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ജസ്റ്റിന്‍ ട്രൂഡോ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കനേഡിയന്‍ എഞ്ചിനീയര്‍ യാസര്‍ അല്‍ബാസിനെ കെയ്റോ വിമാനത്താവളത്തില്‍ നിന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ ഒരു വര്‍ഷം മുമ്പ് ബിസിനസ്സ് യാത്രയുടെ അവസാനത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിനെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. അദ്ദേഹത്തിന്‍റെ സുരക്ഷയെക്കുറിച്ച് കുടുംബം ഒരു വര്‍ഷം മുമ്പ് കനേഡിയന്‍ മാധ്യമങ്ങളോട് ആശങ്കയറിയിച്ചിരുന്നു.

കാനഡയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ ശ്രമിച്ചപ്പോഴാണ് യാസര്‍ അല്‍ബാസിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടിയതായും അന്വേഷണത്തിനായി അദ്ദേഹത്തിന്റെ പേര് ഫ്ലാഗു ചെയ്തിട്ടുണ്ടെന്നും ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

സെപ്റ്റംബര്‍ അവസാനത്തില്‍ കെയ്റോയിലും മറ്റ് നഗരങ്ങളിലും സിസിക്കെതിരെ നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്ന കൂട്ട അറസ്റ്റുകള്‍ക്ക് ശേഷം ഈജിപ്ത് മനുഷ്യാവകാശ ലംഘനം നടത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment