ഫൊക്കാന അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായി പ്രസാദ് ജോണ്‍ മത്സരിക്കുന്നു

prasad-Johnഓര്‍ലാന്റോ: ഓര്‍ലാന്റോയില്‍ നിന്നും പ്രസാദ് ജോണ്‍ ഫൊക്കാന അഡീഷണല്‍ അസോസിയേറ്റ് സെക്രട്‌റിയായി മത്സരിക്കുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദം നേടിയ പ്രസാദ് കേരളത്തില്‍ ചെങ്ങന്നൂര്‍ സ്വദേശിയാണ്. മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബാംഗ്ലൂര്‍ യൂത്ത് ലീഗ് സെക്രട്ടറിയായി ആത്മീയ രംഗത്ത് പ്രവേശിച്ച അദ്ദേഹം ഓര്‍ലാന്റോ സെന്റ് പോള്‍സ് ചര്‍ച്ചിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഈ അവസരങ്ങളില്‍ പല ടാലന്റ് ഷോകളുടേയും ഓര്‍ഗനൈസറായും തന്റെ പ്രകടന മികവ് തെളിയിച്ചു.

ഓര്‍ലാന്റോ റീജണല്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി, ട്രഷറര്‍, ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ മികവുറ്റ പ്രകടനം കാഴ്ചവെച്ച അദ്ദേഹം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ടാമ്പായുടെ ട്രഷറര്‍ ആയിരുന്നു. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഡയോസിസ് അസംബ്ലി മെമ്പറായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പ്രസാദ് എച്ച്.ഒ.എ ഡയറക്ടര്‍, ബോര്‍ഡ് ട്രഷറര്‍ എന്നീ പ്രവര്‍ത്തനത്തോടൊപ്പം ഫൊക്കാനയുടെ 2016 -18 കാലഘട്ടത്തിലെ റീജണല്‍ വൈസ് പ്രസിഡന്റായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. നീതിബോധവും, ആത്മാര്‍ത്ഥതയും, അര്‍പ്പണബോധവും സമന്വയിക്കുന്ന ഒരു വ്യക്തിത്വമായി പൊതു പ്രവര്‍ത്തനരംഗത്ത് പ്രസാദ് മുന്നേറുന്നു.

താത്വികമായ ഒരു മാനസിക അവലോകനം നടത്തിയ താന്‍ ലീല മാരേട്ട് നേതൃത്വം നല്കുന്ന പ്രഗത്ഭരായ പൊതുപ്രവര്‍ത്തകരുടെ പാനലിനു പിന്തുണ പ്രഖ്യാപിക്കുന്നതായി അറിയിച്ചു. ലീല മാരേട്ട് (പ്രസിഡന്റ്), അലക്‌സ് തോമസ് (സെക്രട്ടറി), ഏബ്രഹാം ഈപ്പന്‍ (ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍) ഹൂസ്റ്റണ്‍, സണ്ണി ജോസഫ് (ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍) കാനഡ, അപ്പുക്കുട്ടന്‍ പിള്ള, തിരുവല്ല ബേബി (കമ്മിറ്റി അംഗങ്ങള്‍) ന്യൂയോര്‍ക്ക്, കെ.പി ആന്‍ഡ്രൂസ് (ഓഡിറ്റര്‍), ഷാജു സാം (ന്യൂയോര്‍ക്ക് റീജണല്‍ പ്രസിഡന്റ്), ജോജി കടവില്‍ (ഫിലാഡല്‍ഫിയ റീജണല്‍ പ്രസിഡന്റ്), ജേക്കബ് കല്ലുപുര (ന്യൂഇംഗ്ലണ്‍ റീജണല്‍ പ്രസിഡന്റ്), റെജി കുര്യന്‍ (ഹൂസ്റ്റണ്‍ റീജണല്‍ പ്രസിഡന്റ്), അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ റീജണല്‍ പ്രസിഡന്റ്) എന്നിവര്‍ പ്രസാദ് ജോണിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment