മനോജ് ജോസഫ് ഇടമന ഫൊക്കാന നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥി

manojന്യൂജേഴ്സി: ഫൊക്കാനയുടെ 2020-2022 വര്‍ഷത്തെ നാഷണല്‍ കമ്മിറ്റി അംഗമായി കാനഡ നയാഗ്രാ ഫോള്‍സ് റീജിനില്‍ നിന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും സംഘടനാ നേതാവുമായ മനോജ് ജോസഫ് ഇടമന സ്ഥാനാര്‍ത്ഥിയാകും. നയാഗ്ര ഫോള്‍സ് മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയായ മനോജ് ജോസഫ് ജോര്‍ജി വര്‍ഗീസ് നേതൃത്വം നല്‍കുന്ന ടീമില്‍ നിന്നായിരിക്കും സ്ഥാനാര്‍ത്ഥിയാകുക.

നയാഗ്ര ഫോള്‍സ് അസോസിയേഷന്‍റെ (എന്‍.എം,എ ) പ്രസിഡണ്ട് ആയ മനോജ് ജോസഫ് ഇടമന ഏറെ സൗമ്യനും മൃദുഭാഷണിയും എന്‍.എം.എ അംഗങ്ങളുടെ ഇടയില്‍ ഏറെ സ്വീകാര്യനുമാണ്. കോഴിക്കോട് ജില്ലയില്‍ നിന്ന് ഏതാണ്ട് രണ്ടു ദശാബ്ദം മുന്‍പാണ് സ്വപ്നഭൂമിയായ കാനഡയിലെ നയാഗ്ര ഫോള്‍സിലേക്ക് ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന മനോജിന്‍റെ കുടുംബം കുടിയേറിയത്. കാനഡയില്‍ എത്തിയ നാള്‍ മുതല്‍ അമേരിക്കന്‍ പള്ളിയിലും മലയാളി പള്ളിയിലും അംഗമായ മനോജ് ഒട്ടനവധി സന്നദ്ധസംഘടനകളില്‍ അംഗമായി പ്രവര്‍ത്തിച്ചുകൊണ്ട് നിരവധി സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ചിട്ടുണ്ട്. തുടക്കം മുതല്‍ എന്‍.എം.എ യുടെ സജീവ പ്രവര്‍ത്തകനായിമാറിയ അദ്ദേഹം നയാഗ്ര ഫോള്‍സ് മലയാളി അസോസിയേഷന്‍റെ പ്രിയങ്കരനായ നേതാവായി ഇതിനോടകം മാറിക്കഴിഞ്ഞു. സോഷ്യല്‍ വര്‍ക്കറും കൗണ്‍സിലറുമായി പ്രവര്‍ത്തിക്കുന്ന മനോജ് ജോസഫ് ബിസിനസ് രംഗത്തും സജീവമാണ്.

നയാഗ്ര ഫോള്‍സ് മലയാളികളുടെ ഭാവി വാഗ്ദാനമായ മനോജ് ജോസഫ് ഇടമനത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം തങ്ങളുടെ ടീമിനും കനേഡിയന്‍ മലയാളികള്‍ക്കുമുള്ള അംഗീകാരമാണെന്ന് ഫൊക്കാനാ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോര്‍ജി വര്‍ഗീസ്(ഫ്ലോറിഡ), സെക്രട്ടറി സ്ഥാനാര്‍ഥി സജിമോന്‍ ആന്‍റണി (ന്യൂജേഴ്സി ), ട്രഷറര്‍ സ്ഥാനാര്‍ഥി സണ്ണി മറ്റമന (ഫ്ലോറിഡ), എക്സിക്യൂട്ടീവ് വെസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജെയ്?ബു കുളങ്ങര (ചിക്കാഗോ), വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡോ മാത്യു വര്‍ഗീസ് (മിഷിഗണ്‍ ) അസ്സോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ് (വാഷിംഗ്ടണ്‍ ഡി,സി), അഡിഷണല്‍ അസ്സോസിയേറ്റ് ട്രഷറര്‍ സജി എം. പോത്തന്‍ (ന്യൂയോര്‍ക്ക്), വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കലാ ഷാഹി (വാഷിംഗ്ടണ്‍ ഡി,സി), നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), അപ്പുക്കുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക്), കിഷോര്‍ പീറ്റര്‍ (ഫ്ലോറിഡ താമ്പ), ചാക്കോ കുര്യന്‍ (ഫ്ലോറിഡ ഒര്‍ലാന്റോ), റീജിയണല്‍ വൈസ് പ്രസിഡണ്ട്മാരായ അലക്സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ), ജോര്‍ജി കടവില്‍ (ഫിലാഡല്‍ഫിയ) ഡോ. രഞ്ജിത്ത് പിള്ള (ടെക്സാസ്) എന്നിവര്‍ പറഞ്ഞു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment