കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ഹിദ്ദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു

hidd-kpc-1ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി ഹിദ്ദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഏരിയ കോ ഓര്‍ഡിനേറ്റര്‍ അനൂബിന്‍റെ സ്വാഗതത്തോടെ ഹിദ്ദില്‍ വച്ച് നടന്ന യോഗത്തില്‍ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ട്രഷറര്‍ രാജ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജോ. കണ്‍വീനര്‍ വിനു ക്രിസ്റ്റി കമ്മിറ്റി വിശദീകരണവും, ഉത്ഘാടനവും നടത്തി. സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുമാര്‍, സജീവ്, മനോജ് ജമാല്‍, നവാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ഏരിയ കോ ഓര്‍ഡിനേറ്റര്‍മാരായ അനൂബ്, ബിനു കുണ്ടറ, നിഹാസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഹിദ്ദ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍:

പ്രസിഡന്‍റ് – മുഹമ്മദ് ഷാ
സെക്രട്ടറി – സജി കുളത്തിങ്കര
ട്രഷറര്‍ – സ്മിതേഷ് ഗോപിനാഥ്
വൈസ് പ്രസിഡന്റ് – അനില്‍ കുമാര്‍ ജെ പിള്ള
ജോ. സെക്രട്ടറി – ജ്യോതിഷ് പി.

ഹിദ്ദിലും അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള കൊല്ലം പ്രവാസികള്‍ക്ക് ഈ കൂട്ടായ്മയില്‍ അംഗമാകാന്‍ 3912 5828, 3600 8770 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment