‘ജനകീയ പ്രക്ഷോഭങ്ങള്‍ക്കെതിരായ അതിക്രമങ്ങര്‍ സര്‍ക്കാര്‍ അനുവാദത്തോടെ’: അബ്ദുല്ല അസ്സാം

IMG_8793
മലപ്പുറത്ത് ആസാദി സ്ക്വയര്‍ പത്താം ദിന പരിപാടികള്‍ എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : രാജ്യത്തിന്‍റെ പലഭാഗങ്ങളിലായി നടക്കുന്ന ദേശീയ പൗരത്വസ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ സ്പോണ്‍സര്‍ ചെയ്യുന്നത് ഭരണകൂടങ്ങളാണ് എന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നിയമവിഭാഗം ഗവേഷക വിദ്യാര്‍ഥി അബ്ദുല്ലാ അസ്സാം.

മലപ്പുറത്ത് ആസാദി സ്ക്വയറില്‍ പത്താം ദിവസ പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യു.പിയില്‍ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടം കുട്ടികളെ പോലും ലൈംഗികാതിക്രമം നടത്തുന്നു.

രാജ്യം വിട്ടു പോകാന്‍ പറയുന്നവര്‍ക്കു അതിനു അവകാശമില്ല. പ്രാണന്‍ നല്‍കിയും ഈ പോരാട്ടം വിജയിപ്പിക്കണം. അരികുവല്‍ക്കരിക്കപ്പെട്ടവരുടെയെല്ലാം ഐക്യനിര ഇതിനായി നാം തീര്‍ക്കേണ്ടതുണ്ട്.

എഴുപതുവര്‍ഷമായി ശരിയായി വോട്ടര്‍ ഐഡികള്‍ ഉണ്ടാക്കാന്‍ കഴിയാത്ത ബ്യൂറോക്രസി എങ്ങനെയാണ് എന്‍.പി.ആര്‍ തയ്യാറാക്കുക എന്നും അദ്ദേഹം ചോദിച്ചു.

ആസാദി സ്ക്വയര്‍ പത്താം ദിവസ പരിപാടി എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി സംസാരിച്ചു. ഫാഷിസത്തിനെതിരെ പ്രതിഷേധ നാടകം ‘ബൗ ബൗ ബൗരത്വം’ തനിമ കലാകാരന്മാര്‍ അവതരിപ്പിച്ചു.

ആസാദി സ്ക്വയറിലെ സമരപോരാളികള്‍ക്കു എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകര്‍ വെള്ളം വിതരണം ചെയ്തു.

നാളെ (11/02/20 ചൊവ്വ) ആസാദി സ്ക്വയറില്‍ മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ മെംബര്‍ സിദ്ധീഖ് അലി രാങ്ങാട്ടൂര്‍, ജിഐഒ സംസ്ഥാന പ്രസിഡന്‍റ് അഫീദ അഹമ്മദ്, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി എം.സി നസീര്‍, എഴുത്തുകാരനും നിരൂപകനുമായ ഡോ. വി ഹിക്മത്തുല്ല എന്നിവര്‍ സംസാരിക്കും.

ഷാനവാസ് മലപ്പുറം ഫാഷിസത്തിനെതിരെ പാട്ടുപ്രതിഷേധം അവതരിപ്പിക്കും.


Print Friendly, PDF & Email

Related News

Leave a Comment