കെസിആര്‍എം നോര്‍ത്ത് അമേരിക്ക ടെലികോണ്‍ഫറന്‍സ് ഫെബ്രുവരി 12 ന്

Logo 2019കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ഇരുപത്തിനാലാമത് ടെലികോണ്‍ഫെറന്‍സ് ഫെബ്രുവരി 12 ബുധനാഴ്ച രാത്രി 9:00 (EST) നടത്തും.

വിഷയം: ‘കേരളത്തിലെ കന്യാസ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികള്‍’. വിഷയം അവതരിപ്പിക്കുന്നത് അഖില കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ (AKCAAC) ജനറല്‍ സെക്രട്ടറി ജോസഫ് വെളിവില്‍ ആണ്. അദ്ദേഹത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ജനുവരി 28ലെ ടെലികോണ്‍ഫെറന്‍സ് ക്ഷണക്കുറിപ്പില്‍ നല്‍കിയിരുന്നു.

Joseph Velivilകേരളത്തിലെ കന്യാസ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികള്‍ അനവധിയാണ്. അധികാരികളില്‍ നിന്നുള്ള മാനസിക പീഡനത്തെയും പുരോഹിതരില്‍നിന്നുള്ള ലൈംഗികാക്രമണങ്ങളെയും തുടര്‍ന്ന് സഭാവസ്ത്രം ഉപേക്ഷിച്ച് പെരുവഴിയിലേക്ക് വെറുംകൈയ്യോടെ ഇറങ്ങേണ്ടിവരുന്ന നിസ്സഹായരായ സ്ത്രീകളുടെ ദയനീയമായ അവസ്ഥയെ സംബന്ധിച്ച് മനസ്സിലാക്കുകയും അവരെ തന്‍റെ കഴിവിന്‍റെ പരിധിയില്‍ നിന്നുകൊണ്ട് സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സുമനസ്ക്കനാണ് ജോസഫ് വെളിവില്‍. കൂടാതെ, കന്യാസ്ത്രികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെയും പ്രതിസന്ധികളെയും അദ്ദേഹം ആഴത്തില്‍ പഠിച്ചിട്ടുണ്ട്. ആ വിഷയത്തില്‍ പതിറ്റാണ്ടുകള്‍ പയറ്റി തെളിയുകയും ചെയ്തിട്ടുണ്ട്. സഭ അതിന്‍റെ മൂല്യങ്ങള്‍ക്കനുസൃതമായി കന്യാസ്ത്രീകളോട് പെരുമാറുകയും പുരോഹിത ലൈംഗിക പീഡനങ്ങളെ എത്രയും വേഗം പരിഹരിച്ച് കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തിരുന്നെങ്കില്‍ അവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന നീതി ലഭിക്കുമായിരുന്നു. വിശ്വാസികള്‍ക്കും പുരോഹിതര്‍ക്കും സഭാധികാരികളുടെ നീതിപൂര്‍വമായ അത്തരം നീക്കം ആശ്വാസകരമാകുമായിരുന്നു. കത്തോലിക്കാ സഭയുടെ സല്‍പ്പേരിന് കളങ്കം വരാതെ സൂക്ഷിക്കുകയും ചെയ്യാമായിരുന്നു.

സംഘടിത സഭയുടെ ശക്തികൊണ്ട് നിസ്സഹായരായ കന്യാസ്ത്രീകളെ എങ്ങനെയെല്ലാം ഉപദ്രവിക്കുമെന്നും വേട്ടയാടുമെന്നുംഅവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്നും ജോസഫ് വെളിവില്‍ തന്‍റെ പ്രഭാഷണത്തില്‍ വിശദീകരിക്കുന്നതായിരിക്കും. അദ്ദേഹത്തെ ശ്രവിക്കുന്നതിനും പിന്നീടുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനും നിങ്ങളെല്ലാവരേയും ഫെബ്രുവരി 12ലെ ടെലികോണ്‍ഫറന്‍സിലേക്ക് സ്‌നേഹപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോണ്‍ഫറന്‍സ് വിവരങ്ങള്‍:

ഫെബ്രുവരി 12, 2020 Wednesday evening 09 pm EST (New York Time)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#
Please see your time zone and enter the teleconference accordingly.

Print Friendly, PDF & Email

Related News

Leave a Comment