Flash News

2019 ലേ കരള കലാക്രേന്ദം എക്സലന്‍സ് അവാര്‍ഡ്, ഗോള്‍ഡന്‍ ഓണര്‍ അവാര്‍ഡ്

February 11, 2020

PHOTOവിവിധ മേഖലകളില്‍ ശ്രദ്ധേയവും വിജയകരവുമായ പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തികളെ ആദരിക്കുന്നതിനായി കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ അവാര്‍ഡുകള്‍ക്ക് അര്‍ഹരായവര്‍:

എക്സലന്‍സ് അവാര്‍ഡ് 2019
തെന്നല ബാലകൃഷ്ണപിള്ള (മുന്‍ പാര്‍ലമെന്‍റ് അംഗം)
മുന്‍ പ്രസിഡന്‍റ്, കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി

ഗോള്‍ഡന്‍ ഓണര്‍ അവാര്‍ഡ് 2019
പ്രേംജിത്ത് മീത്തലേ പൊയില്‍
ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍, ബിന്‍ ഹംറൂര്‍ ഗ്രൂപ്പ്, യു.എ.ഇ

കരുണാകരന്‍ വടക്കേപ്പാട്ട്
ജോയിന്‍റ് മാനേജിംഗ് ഡയറക്ടര്‍, വീല്‍സ് ഇ.എം.ഐ, പൂന

THENNALA BALAKRISHNA PILLAI, Former President, KPCC
തികഞ്ഞ ഗാന്ധിയനായ പൊതുപ്രവര്‍ത്തകന്‍, രാഷ്ട്രീയ നേതാവ്, നിയമസഭാ സാമാജികന്‍, പാര്‍ലമെന്‍റ് അംഗം എന്നീ നിലകളില്‍ കേരളീയ സമൂഹത്തിലെ നിറസാന്നിദ്ധ്യമാണ് തെന്നല ബാലകൃഷ്ണപിള്ള. ശൂരനാട് പുലിക്കുളം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്‍റായി പൊതുപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് ശൂരനാട് മണ്ഡലം പ്രസിഡന്‍റ്, കുന്നത്തൂര്‍ ബ്ളോക്ക് പ്രസിഡന്‍റ്, ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, പ്രസിഡന്‍റ് അങ്ങിനെ പടിപടിയായി ഉയര്‍ന്ന് വന്ന നേതാവാണ് അദ്ദേഹം. രണ്ട് തവണ നിയമസഭാം ഗവും മൂന്ന് തവണ രാജ്യസഭാംഗവുമായി. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റായിരുന്നു. അയ്യപ്പ സേവാ സംഘം തുടങ്ങി നിരവധി സാമൂഹ്യ സാംസ്ക്കാരിക സംഘടനകളുടെ ചുമതല വഹിക്കുന്ന അദ്ദേഹം സജീവവും സാര്‍ത്ഥകവുമായ പൊതുപ്രവര്‍ത്തനത്തിനുടമയാണ്.

Mr. PREMJITH MEETHALE POYIL, Managing Director, Ginco Group of Companies, Sharjah
കോഴിക്കോട് സ്വദേശി. ഫിനാന്‍ഷ്യര്‍ മാനേജ്മെന്‍റിലും പബ്ലിക് റിലേഷന്‍സിലും ഡിപ്ലോമയും മാര്‍ക്കറ്റിംഗില്‍ എംബിഎ യും നേടി. ഇന്ത്യയില്‍ വിവിധ സ്ഥാപനങ്ങളില്‍ മാനേജ്മെന്‍റ് തസ്ഥികകളില്‍ ജോലി ചെയ്തു. യു.എ.ഇ യിലെത്തി ബിസ്നസ്സ് ആരംഭിച്ചു. ദുബായ് യിലെ Force Nine Security & Surveillance Services, Force Nine Technical Services, Sarhan Interior Design, Novascope IT Solutions, കോഴിക്കോട് കൃപ അഡ്വര്‍ടൈസേഴ്സ്, വി.എസ്. സ്ക്വയര്‍ എഞ്ചിനിയേഴ്സ്, ബിസ്നസ്സ് വിഷന്‍ എന്നിവയടങ്ങിയ ബിന്‍ ഹംറൂര്‍ ഗ്രൂപ്പിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. തുടക്കമിട്ടതും ഏറ്റെടുത്തതുമായ ബിസ്നസ് സ്ഥാപനങ്ങളെ തൊഴിലാളികളെ ഒപ്പം നിര്‍ത്തി, അസാധാരണ പാടവത്തോടെ വളര്‍ത്തിയെടുത്ത ബിസിനസ്സുകാരനും മാനേജ്മെന്‍റ് വിദഗ്ധനുമാണ് പ്രേംജിത്ത് മീത്തലേ പൊയില്‍.

KARUNAKARAN VADAKKEPAT, Joint Mannaging Director, Wheels EMI, Pune.
ചെറുതുരുത്തി സ്വദേശി. പഠനകാലത്ത് പാലക്കാട് വിക്ടോറിയ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ബര്‍ലിനില്‍ നിന്നും മാനേജ്മെന്‍റില്‍ പി.ജി. ഡിപ്ലൊമ നേടി. ഉഷാ ഇന്‍റര്‍നാഷണല്‍, ബജാജ് ഓട്ടോ, ട്രാന്‍സ്അമേരിക്ക, ഐ.സി.ഐ.സി.ഐ ബാങ്ക്, ബജാജ് ഓട്ടോ ഫിനാന്‍സ് എന്നിവയില്‍ വിവിധ ഘട്ടങ്ങളിലായി ഉയര്‍ന്ന തസ്ഥികകളില്‍ പ്രവര്‍ത്തിച്ചു. മൂന്ന് സുഹൃത്തുക്കളുമായിച്ചേര്‍ന്ന് വീല്‍സ് ഇ.എം.ഐ എന്ന ടൂവീലര്‍ ഫിനാന്‍സ് സ്ഥാപനം ആരംഭിച്ചു. 4 ബ്രാഞ്ചുകളിലായി 12 തൊഴിലാളികളുമായി തുടങ്ങിയ സ്ഥാപനം ഇന്ന് അര ഡസനോളം സംസ്ഥാനങ്ങളിലെ 56 ബ്രാഞ്ചുകളിലായി 800 ലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. പ്രവര്‍ത്തിച്ച രംഗങ്ങളിലെല്ലാം മികവ് തെളിയിച്ച, വീല്‍സ് ഇ.എം.ഐ എന്ന സ്ഥാപനത്തെ ഇന്ത്യയിലെ പ്രമുഖ ടൂ വീലര്‍ ധനകാര്യ സ്ഥാപനമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളാണ് കരു ണാകരന്‍ വടക്കേപ്പാട്ട്.

ശില്പവും, പൊന്നാടയും, കീര്‍ത്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങള്‍.

ഫെബ്രുവരി 18 ചൊവ്വാഴ്ച, വൈകിട്ട് 4.00 ന് തിരുവനന്തപുരം പ്രസ് ക്ളബ് ടി. എന്‍.ജി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവാര്‍ഡ് സമര്‍പ്പണം നടത്തും. പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍ അദ്ധ്യക്ഷത വഹിക്കും. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുഗ്രഹ പ്രഭാഷണവും മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗവും നടത്തും.

കേരള കലാകേന്ദ്രത്തിന്‍റെ 38-ാമത് വാര്‍ഷികവും ഇരുപതാമത് അവാര്‍ഡ് സമര്‍പ്പണവുമാണ് നടക്കുന്നത്.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top