Flash News

വുഹാനില്‍ അകപ്പെട്ട പാക് വിദ്യാര്‍ത്ഥിയുടെ പിതാവ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു; സംസ്ക്കാരച്ചടങ്ങില്‍ പങ്കെടുക്കാനാവാതെ മകന്‍

February 11, 2020

532009_21790147കൊറോണ വൈറസിനെത്തുടര്‍ന്ന് യാത്രാവിലക്കുകള്‍ പ്രഖ്യാപിച്ച ചൈനീസ് നഗരമായ വുഹാനിലെ ഡോര്‍മിറ്ററിയില്‍ നിന്ന് പിഎച്ച്ഡി വിദ്യാര്‍ത്ഥി ഹസ്സന്‍ വ്യാഴാഴ്ച പാക്കിസ്താനിലെ പിതാവിനോട് അവസാനമായി സംസാരിച്ചു. 80 കാരനായ പിതാവ് മകന്‍ എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും പിറ്റേന്ന് പിതാവ് ഹൃദയ സ്തംഭനം മൂലം മരിച്ചു.

കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായി കരുതപ്പെടുന്ന ഹുബെ പ്രവിശ്യയില്‍ കുടുങ്ങിപ്പോയ ആയിരത്തിലധികം പാക്കിസ്താന്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ഹസ്സന്‍. പാക്കിസ്താനിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികളോട് രാജ്യത്തേക്ക് മടങ്ങിയെത്തുന്നത് തല്‍ക്കാലം തള്ളിക്കളയേണ്ടിവരുമെന്നാണ് പാക് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

പിതാവിന്‍റെ ശവസംസ്കാരം നഷ്ടമായെങ്കിലും നിരാശയോടെ രാജ്യത്തേക്ക് തിരിച്ചുപോകാനുള്ള ശ്രമങ്ങള്‍ ഹസ്സന്‍ ശക്തമാക്കി. പക്ഷേ പാക്കിസ്താന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പരസ്പരവിരുദ്ധമായ വിവരങ്ങളാണ് ലഭിച്ചതെന്ന് ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഇപ്പോഴാണ് എന്റെ കുടുംബത്തിന് എന്നെ ആവശ്യം, എന്റെ അമ്മയ്ക്ക് എന്നെ ആവശ്യമുണ്ട്,’ പിഎച്ച്ഡി കമ്പ്യൂട്ടര്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിയായ ഹസന്‍ പറഞ്ഞു.

ഹസനെപ്പോലെ തന്നെ ഹുബെയിലെ മറ്റ് പാക്കിസ്താന്‍ വിദ്യാര്‍ത്ഥികളും അവരുടെ ഉത്ക്കണ്ട്ഠ പങ്കുവെച്ചു. അവര്‍ക്കും ഇതേ ഗതി തന്നെയാന് ഉണ്ടാകാന്‍ പോകുന്നതെന്നും, പാക് സര്‍ക്കാരിന്റെ നിസ്സംഗത അങ്ങേയറ്റം അപലപനീയമാണെന്നും അവര്‍ വിമര്‍ശിക്കുന്നു.

വൈറസ് പടര്‍ന്നു പിടിക്കുകയും മരണസംഖ്യ കൂടുകയും ചെയ്തതോടെ അയല്‍രാജ്യങ്ങളായ ഇന്ത്യയും ബംഗ്ലാദേശും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ഹുബെ പ്രവിശ്യയില്‍ നിന്ന് ഒഴിപ്പിച്ചുവെന്നും പാക് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും ആശങ്കയോടെയാണ് ഹുബെയില്‍ കഴിയുന്നത്. തങ്ങളുടെ വിഷാദവും ഉത്കണ്ഠയും വര്‍ദ്ധിച്ചുവരികയാണെന്നും, വൈറസ് പിടിപെടും എന്ന ഭയം മൂലം ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മാധ്യമങ്ങളോടു പറഞ്ഞു..

ഹസ്സന്റെ ആഗ്രഹത്തെ പിന്തുണച്ച യൂണിവേഴ്സിറ്റി, ബീജിംഗിലെ പാക്കിസ്താന്‍ എംബസിയുമായി ചര്‍ച്ച നടത്തി. ബീജിംഗിലെ പാകിസ്ഥാന്‍ എംബസി ആശയവിനിമയം നടത്തിയാല്‍ അദ്ദേഹത്തെ ഒഴിപ്പിക്കാമെന്ന് പിന്നീട് ഹുബെയിലെ
ചൈനീസ് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും അത് സംഭവിച്ചില്ല.

എല്ലാ വിദ്യാര്‍ത്ഥികളെയും ഒഴിപ്പിക്കാന്‍ പദ്ധതിയിടുന്നതായി തിങ്കളാഴ്ച ഒരു പാക്കിസ്താന്‍ ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായി ഹസ്സന്‍ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്ക് വിദ്യാര്‍ത്ഥികളും പാകിസ്ഥാന്‍റെ ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള വീഡിയോ കോണ്‍ഫറന്‍സ് കോളിന് ശേഷം തിരിച്ചുപോകാനുള്ള തങ്ങളുടെ പ്രതീക്ഷ തകര്‍ന്നതായി വുഹാനിലെ വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

വീഡിയോ കോളില്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തില്‍ ആരോഗ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചതായും ചൈനീസ് നിയമങ്ങള്‍ അനുസരിച്ച് ആര്‍ക്കും ഹുബെ വിട്ടുപോകാന്‍ കഴിയില്ലെന്നും, എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി മിര്‍സയുടെ വക്താവ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തിനെതിരെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് പുകയുന്നത്. റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ള മാധ്യമ ഭീമന്മാരെല്ലാം വന്‍ പ്രാധാന്യത്തോടെ സംഭവം വാര്‍ത്തയാക്കിയിട്ടുണ്ട്. വീട്ടിലെ സാഹചര്യം വെളിപ്പെടുത്തിക്കൊണ്ടുള്ള ഹസന്‍റെ അഭ്യര്‍ത്ഥനകള്‍ നിര്‍ദ്ദയമായി പാക് അധികൃതര്‍ നിരസിക്കുകയായിരുന്നു. കൊറോണ വെറസിന്‍റെ പ്രഭവകേന്ദ്രമായ വുഹാനില്‍, ആയിരത്തിലധികം പാക്കിസ്ഥാനി വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. സംഭവിക്കാനുള്ള മരണം എവിടെയായാലും സംഭവിക്കുമെന്ന നിലപാടാണ് പാക് സര്‍ക്കാറിന്റേത്. ഇവരെ തിരിച്ചെത്തിക്കാന്‍ പാകിസ്ഥാന്‍ ഈ നിമിഷം വരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top