ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ദേശീയ പ്രാര്‍ത്ഥനാ ദിനം മാര്‍ച്ച് 1 ന്

2ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18-ാമത് കുടുംബ സംഗമത്തിന്‍റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനായും നോര്‍ത്തമേരിക്കയിലെയും കാനഡയിലെയും മുഴുവന്‍ ഐപിസി സഭകളും മാര്‍ച്ച് 1 ന് പ്രത്യേക പ്രാര്‍ത്ഥനാദിനമായി വേര്‍തിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്തോത്രകാഴ്ചയും പ്രത്യേക സംഭാവനകളും അതത് സഭകളുടെ സംഭാവനയായി നല്‍കി സഹായിക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

സഭകളിലെ ആരാധനാ വേളയില്‍ കുറച്ച് സമയം നീക്കിവയ്ക്കാനും സമ്മേളനത്തിന്‍റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുവാനും ഒരു പ്രത്യേക സ്തോത്ര കാഴ്ച എടുത്ത് സഹായിക്കുവാനും എല്ലാ അംഗ സഭകളും ഉത്സാഹം കാണിക്കണമെന്നും സംഭാവനകള്‍ 18th family Conference , 2620 N MacArthur Blvd, Oklahoma City, OK 73127 എന്ന വിലാസത്തില്‍ അയച്ചുകൊടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

4വിവിധ സംസ്ഥാനങ്ങളില്‍ വെച്ച് നടത്തപ്പെടുന്ന പ്രമോഷണല്‍ യോഗങ്ങളിലും ധനസമാഹരണ പരിപാടികള്‍ക്കും മികച്ച പ്രതികരണമാണ് എല്ലാ പട്ടണങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. നാഷണല്‍ – ലോക്കല്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികള്‍ തങ്ങളില്‍ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാനായി അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. മാര്‍ച്ച് 9 ന് ചിക്കാഗോയിലും ഏപ്രില്‍ 19 ന് അറ്റ്‌ലാന്റയിലും ഏപ്രില്‍ 26 ന് ഹൂസ്റ്റണിലും ജൂണ്‍ 7 ന് ഫ്ളോറിഡയിലും പ്രമോഷന്‍ മീറ്റിംഗുകള്‍ നടത്തുവാന്‍ ദേശീയ കമ്മറ്റി തീരുമാനിച്ചു. കോണ്‍ഫറന്‍സിനുള്ള രജിസ്ടഷ്രേന്‍ www.ipcfamilyconference.com എന്ന വെബ്സൈറ്റ് വഴി വളരെ വേഗത്തില്‍ പൂര്‍ത്തികരിക്കാവുന്നതാണ്.

2020 ജൂലൈ 30 വ്യാഴം മുതല്‍ ആഗസ്റ്റ് 2 ഞായര്‍ വരെ ഒക്കലഹോമ നോര്‍മന്‍ എംബസി സ്യുട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന ദേശീയ കോണ്‍ഫ്രന്‍സിന്‍റെ ചിന്താവിഷയം ‘അതിരുകളില്ലാത്ത ദര്‍ശനം’ എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദര്‍ശനമായിരിക്കും ഉപവിഷയങ്ങള്‍. കോണ്‍ഫ്രന്‍സിന്‍റെ നാഷണല്‍ ഭാരവാഹികളായി പാസ്റ്റര്‍ പി.സി.ജേക്കബ് (നാഷണല്‍ ചെയര്‍മാന്‍), ബ്രദര്‍ ജോര്‍ജ് തോമസ് ( നാഷണല്‍ സെക്രട്ടറി), ബ്രദര്‍ തോമസ് കെ. വര്‍ഗീസ് (നാഷണല്‍ ട്രഷറാര്‍), സിസ്റ്റര്‍ ഗ്രേസ് സാമുവേല്‍ (ലേഡീസ് കോഓര്‍ഡിനേറ്റര്‍), ബ്രദര്‍ ജസ്റ്റിന്‍ ഫിലിപ്പ് ( യൂത്ത് കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

എല്ലാ ചൊവ്വാഴ്ചകളിലും സെന്‍ട്രല്‍ സമയം 8 മണിക്ക് 605 313 5111 എന്ന നമ്പരില്‍ പ്രയര്‍ ലൈന്‍ ഉണ്ടായിരിക്കും. 171937 എന്ന ആക്സസ് നമ്പറിലൂടെ ഫോണ്‍ ലൈനില്‍ പ്രവേശിക്കാവുന്നതാണ്.

logo ipc 2020

Print Friendly, PDF & Email

Related News

Leave a Comment