Flash News
പാലാരിവട്ടത്ത് പുതിയ പാലം നിര്‍മ്മിക്കും, മെട്രോമാന്‍ ഇ ശ്രീധരന്‍ മേല്‍നോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി   ****    ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയക്ക് കോവിഡ്-19 പോസിറ്റീവ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    കേന്ദ്രമന്ത്രി സുരേഷ് അംഗദി കോവിഡ്-19 ബാധിച്ച് മരിച്ചു, പ്രധാനമന്ത്രിയും പ്രസിഡന്റും ദുഃഖം രേഖപ്പെടുത്തി   ****    ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ പരസ്യത്തിനായി 393 കോടി രൂപ ചെലവഴിച്ചു: മന്ത്രി സ്മൃതി ഇറാനി   ****    ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ ടീമിനെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കിയില്ല: വിദേശകാര്യ മന്ത്രാലയം   ****   

വനിതാ ടി20യില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ കിരീടം ചൂടി

February 12, 2020

t20മെല്‍ബണ്‍: ത്രിരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റ് കിരീടം ഓസ്‌ട്രേലിയയ്ക്ക്. ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ ഇന്ത്യന്‍ വനിതകള്‍ കീഴടങ്ങി. 11 റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ കിരീടനേട്ടം. ജയത്തിലേക്ക് മുന്നേറിയ ഇന്ത്യ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റ് വീഴ്ത്തിയതാണ് വിനയായത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 144 റണ്‍സിന് എല്ലാവരും പുറത്തായി. പതിനഞ്ചാം ഓവറില്‍ ആറ് വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാന്‍ 41 റണ്‍സ് മതിയായിരുന്നു ഇന്ത്യയ്ക്ക്.

t20-1ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ബെത്ത് മൂണിയുടെ അര്‍ദ്ധ സെഞ്ചുറി തുണയായി. മൂണി 54 പന്തില്‍ 71 റണ്‍സെടുത്തപ്പോള്‍ 26 റണ്‍സുമായി ആഷ്‌ലി ഗാര്‍ഡ്‌നറും, 26 റണ്‍സുമായി മെഗ് ലാന്നിങ്ങും പിന്തുണ നല്‍കി. 7 പന്തില്‍ 18 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ സ്‌കോര്‍ 150 കടത്തിയത് റേച്ചല്‍ ഹെയ്‌നസ് ആണ്. ഇന്ത്യയ്ക്കുവേണ്ടി ദീപ്തി ശര്‍മയും രാജേശ്വരി ഗെയ്ക്‌വാദും രണ്ട് വിക്കറ്റുവീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ 37 പന്തില്‍ 66 റണ്‍സുമായി തിളങ്ങിയ സ്മൃതി മന്ദാനയ്ക്ക് പിന്തുണ നല്‍കാന്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് കഴിഞ്ഞില്ല. ഷെഫാലി വര്‍മ(10), റിച്ച ഘോഷ്(17), ഹര്‍മന്‍പ്രീത് കൗര്‍(14), ദീപ്തി ശര്‍മ(10), താനിയ ഭാട്ടിയ(11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍. 5 വിക്കറ്റ് വീഴ്ത്തിയ ജെസ്സ് ജൊനാസ്സെന്‍ ആണ് ഓസ്‌ട്രേലിയയുടെ വിജയശില്‍പി. തയ്‌ല വ്‌ളെമിങ്ക് 2 വിക്കറ്റ് നേടി.

t20-2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top