Flash News

സര്‍ദാര്‍ പട്ടേല്‍ (ജീവചരിത്രം – മൂന്ന്); അഭിഭാഷകനായി തുടങ്ങിയ ജീവിതം

February 12, 2020 , കാരൂര്‍ സോമന്‍

adhyamam3 bannerഗുജറാത്തിലെ (അന്ന് ബോംബെ പ്രസിഡന്‍സി) നാദിയാദില്‍ 1875 ഒക്ടോബര്‍ 31 നാണ് വല്ലഭായ് പട്ടേല്‍ ജനിച്ചത്. പിതാവ് ഝാവര്‍ഭായ് പട്ടേല്‍ ഝാന്‍സി റാണിയുടെ സൈനികനായിരുന്നു. മാതവ് ലാദ്ബായ് ആത്മീയതിയില്‍ അടിയുറച്ച് ജീവിച്ച വീട്ടമ്മയും. വല്ലഭായ് പട്ടേലില്‍ സ്വാതന്ത്ര ചിന്തകള്‍ ഉടലെടുക്കുന്നത് സ്വാഭാവികം. അച്ഛന്‍ വഴി ഝാന്‍സി റാണിയുടെ ധീര പോരാട്ട കഥകള്‍ തീര്‍ച്ചയായും കേട്ടിട്ടുണ്ടാകും.

ബ്രിട്ടീഷ് ഭരണത്തിനും നിയമങ്ങള്‍ക്കും എതിരായ ചിന്തകള്‍ നന്നേ ചെറുപ്പത്തിലേ അദ്ദേഹത്തിന്‍റെ മനസ്സില്‍ രൂഢമൂലമായെങ്കിലും അഭിഭാഷക ജോലിയുമായി മുന്നോട്ട് പോകുവാനാണ് പട്ടേല്‍ ശ്രമിച്ചത്. മഹാത്മഗാന്ധിയുടെ പ്രസംഗം കേട്ടതാണ് അദ്ദേഹത്തിലെ സ്വാതന്ത്ര സമര പോരാളിയെ ഉണര്‍ത്തിയത്.

ആദ്യം ഗുജറാത്തി മീഡിയത്തിലും പിന്നീട് ഇംഗ്ലീഷ് മീഡിയത്തിലും പഠിച്ച പട്ടേല്‍ 1897 ല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അഭിഭാഷകനാവുക എന്ന ലക്ഷ്യത്തോടെയായിരുന്നു പിന്നീട് ഉള്ള ചുവടുവയ്പ്പുകള്‍. പുസ്തകങ്ങള്‍ പലപ്പോഴും കടം വാങ്ങി അദ്ദേഹം പഠിച്ചു. ഏറെക്കാലം വീട്ടില്‍ നിന്നു മാറിനില്‍ക്കുകയും ചെയ്തു.

ലെവാ പാട്ടീദാര്‍ സമുദായത്തില്‍പെട്ട വല്ലഭായ് പട്ടേല്‍ ബ്രാഹ്മണ വിശ്വാസങ്ങളിലാണ് വളര്‍ന്നത്. ഭൂവുടമകളായിരുന്നു കുടുംബക്കാര്‍. കരമസാദില്‍ ആയിരുന്നു പ്രൈമറി വിദ്യാഭ്യാസം. പെറ്റ്‌ലാദിന്‍ ഹൈസ്കൂള്‍ പഠനം നിര്‍വ്വഹിച്ചു. 22-ാം വയസിലാണ് മെട്രിക്കുലേഷന്‍ പാസായതെങ്കിലും 17 തികയും മുമ്പ് വിവാഹിതനായി. ഗനാ ഗ്രാമത്തില്‍ നിന്നുള്ള ഝവെര്‍ബായിയായിരുന്നു ഭാര്യ. 1904 ല്‍ പുത്രി മഹിബായ്യും 1906 ല്‍ പുത്രന്‍ ദയാഭായ് പട്ടേലും ജനിച്ചു. പക്ഷെ 1908 ല്‍ ഭാര്യ ഝാവെര്‍ബായ് നിര്യാതയായി. അവര്‍ക്ക് 29 വയസ് മാത്രമായിരുന്നു.

നന്നേ ബാല്യത്തില്‍ അമ്മയെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അവരെ കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. പിതാവ് തങ്ങളുടെ അമ്മയെക്കുറിച്ച് കുട്ടികളെ ഓര്‍മ്മിപ്പിച്ചുമില്ല. ഒരുപക്ഷെ അദ്ദേഹം മനപ്പൂര്‍വ്വം അങ്ങനെ ചെയ്തതാകാം. പക്ഷെ, സര്‍ദാര്‍ പട്ടേലിന്‍റെ കുടുംബ ചിത്രങ്ങളിലോ അല്ലാതെയോ അദ്ദേഹത്തിന്‍റെ ഭാര്യയുടെ ഫോട്ടോ ഇല്ലെന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇന്നു നമ്മള്‍ തിരിഞ്ഞുനോക്കുമ്പോള്‍ വലിയൊരു നഷ്ടം തന്നെ.

1910 ല്‍ ഇംഗ്ലണ്ടിലെത്തിയ പട്ടേല്‍ 1913 ല്‍ ബാരിസ്റ്റര്‍ പഠനനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി. ഇംഗ്ലണ്ടിലെ ജീവിതം അദ്ദേഹത്തെ അവരുടെ സംസ്കാരവുമായി അടുപ്പിച്ചില്ല എന്നതാണ് സത്യം. പക്ഷെ യൂറോപ്യരുടെ വസ്ത്രധാരണം ഇഷ്ടപ്പെട്ടിരുന്നു. മടങ്ങിയെത്തി ആദ്യം ഗോദരയിലും പിന്നീട് അഹമ്മദാബാദിലും അഭിഭാഷകനായി. പ്രവര്‍ത്തന മേഖലയില്‍ പെട്ടന്നു ശ്രദ്ധയനായ വല്ലഭായ് പട്ടേലിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉന്നത ജോലികള്‍ വാഗ്ദാനം ചെയ്തെങ്കിലും അതെല്ലാം അദ്ദേഹം നന്ദിപൂര്‍വ്വം നിരസിച്ചു. ബ്രിട്ടീഷ് ആശയങ്ങളേയും സാമ്രാജ്യത്വത്തെയും എതിര്‍ത്ത അദ്ദേഹത്തിന് അവരുടെ ജോലിക്കാരനാകാന്‍ താല്പര്യമില്ലായിരുന്നു.

പണത്തിലും വലുതാണ് സ്വരാജ്യ സ്നേഹവും ആത്മാഭിമാനവുമെന്ന് പട്ടേല്‍ മനസ്സിലാക്കി. അദ്ദേഹത്തിന്‍റെ പഠനമത്രയും സാധാരണ സ്കൂളിലായിരുന്നു. സ്വപ്രയത്നത്താല്‍ വളര്‍ന്നുവന്നൊരു പട്ടേലിനിലെ കുറിച്ച് പറയാം. ഒരു പക്ഷെ, ആത്മസമര്‍പ്പണവും കഠിനാധ്വാനവുമാകാം അദ്ദേഹത്തിലെ ‘ഉരുക്ക് മനുഷ്യനെ’ രൂപപ്പെടുത്തിയത്.

പിന്നീട് മെട്രികുലേഷന്‍ പൂര്‍ത്തിയാക്കിയ പട്ടേല്‍ ജില്ലാ പ്ലീഡര്‍ പരീക്ഷ പാസായ ഇക്കാലത്താണ് അദ്ദേഹം കടമെടുത്ത് വായിച്ചത്. പഠനകാലത്തു് ഇംഗ്ലീഷ് നോവലുകള്‍ വായിക്കാനുള്ള അമിതാഗ്രഹം പിതാവിനോട് പ്രകടിപ്പിച്ചു. മകന്‍റെ വായനാശീലം മനസിലാക്കിയാണ് മകനെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തത്. മെട്രിക്കുലേഷന്‍ പാസ്സായയുടനെ ഇംഗ്ലീഷ് പഠനം ലണ്ടനില്‍ പഠിക്കാനുള്ള വഴി തുറന്നു. ആദ്യം ഗോദ്രയിലും പിന്നീട് ബോര്‍സദിലും പരിശീലനം ആരംഭിച്ചു. വളരെ പെട്ടന്നു വല്ലഭായ് പട്ടേല്‍ ഡിസ്ട്രിക്ട് പ്ലീഡര്‍ ഓഫീസ് തുടങ്ങി പ്രവര്‍ത്തനം വിപുലീകരിച്ചു.

തുടര്‍ന്ന് ഉന്നത പഠനത്തിനായിട്ടാണ് അദ്ദേഹം ലണ്ടനില്‍ പോയത്. അഭിഭാഷകനായി മടങ്ങിയെത്തിയ പട്ടേല്‍ ആദ്യം ഇംഗ്ലീഷ് അഭിഭാഷകരോടാണ് അഹമ്മദാബാദിലെ കോടതിയില്‍ ഏറ്റുമുട്ടിയത്. കോടതികളില്‍ പാവങ്ങളുടെ രക്ഷകനായി അദ്ദേഹം അറിയപ്പെട്ടു. പിന്നീട് ഡിസ്ട്രിക് പ്ളീഡര്‍ എന്ന പദവിയും ലഭിച്ചു. പട്ടേല്‍ ബാരിസ്റ്റര്‍ ആയി ക്രിമിനല്‍ കേസുകളില്‍ അസാധാരണ പ്രാഗല്‍ഭ്യം കാട്ടി. യൂറോപ്യന്‍ രീതിയിലുള്ള വസ്ത്രധാരണം കൂടിയായതോടെ വേറിട്ടൊരു വ്യക്തിത്വമായി. അഹമ്മദാബിദിലായി പ്രവര്‍ത്തന മേഖല. അഹമ്മദാബാദിലെ ആഡംബര ക്ലബ്ബായ ‘ഗുജറാത്ത് ക്ലബ്ബില്‍’ അംഗത്വമെടുത്ത പട്ടേല്‍ അവിടെ ‘ബ്രിഡ്ജ്’ കളിയിലും പങ്കെടുത്ത് തുടങ്ങി. മൈന്‍ഡ് കളിയായ ബ്രിഡ്ജ് അന്നും ഇന്നും ആഡംബര ക്ലബ്ബുകളിലെ പ്രധാന വിനോദമാണ്. ചെസ്സ്പോലെ ബുദ്ധിയുള്ളവരുടെ കളിയാണിത്. പട്ടേലിന്‍റ വിനോദവേളകളില്‍ നേരംപോക്കായി ബ്രിഡ്ജ് മാറിയെങ്കിലും നാട്ടിലെ കൃഷിപാഠങ്ങളില്‍ അദ്ദേഹം നിത്യ സന്ദര്ശകനായിരുന്നു. അതിന്‍റ ഒരു കാരണം കൃഷിക്കാരുടെ കേസുകള്‍ കോടതികളില്‍ വിജയം നേടുമ്പോള്‍ അവരുടെ വീടുകളിലെ പ്രമുഖ വിരുന്നുകളിലും പരിപാടികളിലും അദ്ദേത്തെ ക്ഷണിക്കുമായിരിന്നു. അതിനൊപ്പം പാടവരമ്പുകളില്‍ നിന്നുള്ള നല്ല ശുദ്ധവായു ശ്വസിക്കുന്ന ശീലവുമുണ്ടായിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top