ഡേഡ് സിറ്റി (ഫ്ളോറിഡ): സൈഡന് മയറിന് പ്രായം 4. അപ്രതീക്ഷിതമായി വീടിന് തീപിടിച്ചപ്പോള്‍ ആളികത്തുന്ന തീയ്യില്‍ നിന്നും മൂന്ന് വയസ്സുള്ള സഹോദരിയെ രക്ഷിച്ചു സ്വയം മരണത്തിന് കീഴടങ്ങിയ സൈഡന്റെ അവയവദാനം രണ്ട് ഇരട്ടകുട്ടികള്‍ക്ക് പുത്തന്‍ ജീവിതം ലഭിക്കുന്നതിന് ഇടയായി സൈഡന്റെ മാതാവ് അഭിമാനത്തോടെ പറയുന്നു. മകന് പ്രകടിപ്പിച്ച ധീരതയിലും അഭിമാനം കൊള്ളുന്നതായും അവര്‍ അറിയിച്ചു.
സംഭവം ഇങ്ങനെ ഫെബ്രുവരി 7 വെള്ളിയാഴ്ച രാത്രി സൈഡനും, മൂന്ന് വയസ്സുള്ള സഹോദരിമാരും മുത്തച്ഛനോടൊപ്പം വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്നു. മാതാവ് പുറത്തു ജോലിയിലായിരുന്നു. പെട്ടന്ന് വീടിന് തീപിടിച്ച വിവരം ഉറങ്ങി കിടന്നിരുന്ന സൈഡനും സഹോദരിയും അറിഞ്ഞു. എന്നാല്‍ ബധിരനായ മുത്തച്ഛന് ഇതൊന്നും അറിഞ്ഞില്ല. സൈഡന് മുത്തച്ഛനെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മുറി മുഴുവന്‍ പുക കൊണ്ട് നിറഞ്ഞിരുന്നു. പുക വളരെ അപകടകരമാണെന്ന് മനസ്സിലാക്കിയ സൈഡന് ഇവര്‍ കിടന്നിരുന്ന മുറിയുടെ ജനല്‍ തുറന്ന് മൂന്ന് വയസ്സുള്ള സഹോദരിയെ രക്ഷപ്പെടുത്തി. ഇതിനിടയില്‍ പുക ശ്വസിച്ച് സൈഡന് ബോധരഹിതനായിരുന്നു.
അഗ്നി ശമന സേനാംഗങ്ങള്‍ എത്തി വാതില്‍ തുറന്നപ്പോള്‍ മുത്തച്ഛനും സൈഡനും വീട്ടില്‍ മരിച്ചു കിടക്കുന്നതും, 3 വയസ്സുക്കാരി ജനലിന് സമീപം കിടക്കുന്നതായും കണ്ടെത്തി. കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സൈഡന് മരിച്ചെങ്കിലും അവയവദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. സമയോചിത അവയവദാനം നവജാത ഇരട്ട കുട്ടികള്‍ക്ക് പുതിയൊരു ജീവിതം നല്കുവാന് ഉപകരിച്ചതായും മാതാവ് പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply