ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ ജനലക്ഷങ്ങള്‍. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 24 മണിക്കൂറുകള്‍ക്കകം പതിനൊന്നു ലക്ഷം പേരാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചതെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു.
രാഷ്ട്ര നിര്മാണ് എന്ന പ്രചാരണത്തിലൂടെ മിസ്ഡ് കോള്‍ വഴിയാണ് അംഗത്വം നല്‍കുന്നത്. ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ എഎപി രാഷ്ട്ര നിര്മാണ് എന്ന പ്രചാരണം ആരംഭിച്ചിരുന്നു. 9871010101 എന്ന നമ്പറില്‍ മിസ് കോള്‍ ചെയ്ത് പ്രചാരണത്തില്‍ പങ്കാളികളാകാം എന്നാണ് പാര്‍ട്ടി അറിയിച്ചിരുന്നത്. സോഷ്യല്‍ മീഡിയ വഴിയും മറ്റുമായി മേല്‍പ്പറഞ്ഞ മൊബൈല്‍ നമ്പര്‍ എഎപി പ്രചരിപ്പിച്ചിരുന്നു. എഎപിയുടെ നിലപാടിനോട് യോജിച്ചുപോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മിസ് കോള്‍ ചെയ്ത് അംഗങ്ങളാകാമെന്നും പാര്‍ട്ടി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അംഗങ്ങളാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുള്ള മിസ് കോളുകള്‍ ജനം എഎപിയില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് നേതാക്കള്‍ പ്രതികരിക്കുന്നു.
ദൽഹി തിരഞ്ഞെടുപ്പില്‍ 62 സീറ്റ് നേടിയാണ് എഎപി ജയിച്ചത്. എട്ട് സീറ്റുകള്‍ ബിജെപി നേടുകയും ചെയ്തു. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയില്ല. അടുത്ത ഞായറാഴ്ച രാംലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ കെജ്രിവാള് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേല്‍ക്കും. കെജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരോ രാഷ്ട്രീയ പ്രമുഖരോ എത്തില്ല. ജനങ്ങള്‍ മാത്രമാണ് 16-ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുക എന്ന് എഎപി നേതാവ് ഗോപാല്‍ റായ് പറഞ്ഞു.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് എഎപിയുടെ ഉദയം. ദില്ലിയിലെ കോണ്‍ഗ്രസ് ഭരണത്തിനെതിരെ ഉയര്‍ന്ന അഴിമതിയും എഎപിയുടെ വളര്‍ച്ച വേഗമേറിയതാക്കി. 2013-ല്‍ രൂപീകരിക്കപ്പെട്ടത് മുതല്‍ മികച്ച വിജയമാണ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എഎപി നേടിയത്. പക്ഷേ, 2013-ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച എഎപിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ല. കോണ്‍ഗ്രസ് പിന്തുണയില്‍ ഭരണം തുടങ്ങിയെങ്കിലും 49 ദിവസത്തിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രാജിവയ്ക്കുകയായിരുന്നു. പിന്നീട് രണ്ടു വര്‍ഷം രാഷ്ട്രപതി ഭരണത്തിന് കീഴിലായിരുന്നു രാജ്യതലസ്ഥാനം.
2015-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അല്‍ഭുതപ്പെടുത്തുന്ന വിജയമാണ് എഎപി നേടിയത്. 70-ല്‍ 67 സീറ്റ് നേടി . ബാക്കി മൂന്ന് സീറ്റ് ബിജെപി പിടിച്ചു. ഇത്തവണ 62 സീറ്റ് നേടിയാണ് എഎപി അധികാരത്തിലെത്തിയത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply