Flash News
പാലാരിവട്ടത്ത് പുതിയ പാലം നിര്‍മ്മിക്കും, മെട്രോമാന്‍ ഇ ശ്രീധരന്‍ മേല്‍നോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി   ****    ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയക്ക് കോവിഡ്-19 പോസിറ്റീവ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    കേന്ദ്രമന്ത്രി സുരേഷ് അംഗദി കോവിഡ്-19 ബാധിച്ച് മരിച്ചു, പ്രധാനമന്ത്രിയും പ്രസിഡന്റും ദുഃഖം രേഖപ്പെടുത്തി   ****    ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ പരസ്യത്തിനായി 393 കോടി രൂപ ചെലവഴിച്ചു: മന്ത്രി സ്മൃതി ഇറാനി   ****    ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ ടീമിനെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കിയില്ല: വിദേശകാര്യ മന്ത്രാലയം   ****   

ഡിജിപി ലോക്‌നാഥ് ബെഹ്റ വീണ്ടും സംശയത്തിന്റെ നിഴലില്‍; സ്വകാര്യ കമ്പനിയ്ക്ക് നേട്ടമുണ്ടാക്കാന്‍ പദ്ധതി തയ്യാറാക്കി

February 13, 2020

dgp-loknath-behraതിരുവനന്തപുരം: ഡിജിപിയ്‌ക്കെതിരെ സിഎജി ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിവിട്ട സാഹചര്യത്തില്‍ പൊലീസിന്റെ കൂടുതല്‍ പദ്ധതികള്‍ സംശയത്തിന്റെ നിഴലില്‍. സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് തയ്യാറാക്കിയ സിംസ് പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ചാണ് സംശയം ഉയരുന്നത്. പൊലീസിന്റെ പേരിലുള്ള ഈ പദ്ധതിയിലൂടെ തിരുവനന്തപുരത്തെ സ്വകാര്യ കമ്പനി സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്നാണ് വിവരം. പൊലീസ് ആസ്ഥാനത്ത് കെട്ടിടം നിര്‍മ്മിച്ച് ഇഷ്ടംപോലെ പോക്കുവരവ് നടത്താനുള്ള അവസരം കൂടിയാണ് ഈ കമ്പനിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഫണ്ട് വകമാറ്റം പോലുള്ള ഗുരുതര ആരോപണങ്ങള്‍ ഡിജിപി നേരിടുന്ന അവസരത്തില്‍ തന്നെയാണ് കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവരുന്നത്.

സ്വകാര്യ സ്ഥാപനങ്ങളില്‍ സിസിടിവികളും സെര്‍വറുകളും സ്ഥാപിച്ച് പൊലീസ് ആസ്ഥാനത്തിരുന്ന് ദൃശ്യങ്ങള്‍ നിരീക്ഷിച്ച് മോഷണവും മറ്റും തടയാനുള്ള പദ്ധതിയാണ് സിംസ്. പൊലീസും കെല്‍ട്രോണും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുക എന്നായിരുന്നു ആദ്യം ഡിജിപി പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മറികടന്ന് ഗാലക്‌സോണ്‍ ഇന്റര്‍നാഷ്ണല്‍ എന്ന സ്വകാര്യ കമ്പനിയ്ക്ക് നടത്തിപ്പിന്റെ ചുമതല നല്‍കിയിരിക്കുകയാണ്.

police2പദ്ധതിയില്‍ അംഗമാകുന്ന സ്ഥാപനങ്ങളില്‍ സെര്‍വര്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ സ്ഥാപിയ്ക്കുന്നത് ഈ കമ്പനിയാണ്. അതിന്റെ പണവും മാസം തോറും നിശ്ചിത ഫീസും ഇവര്‍ വാങ്ങും. അതില്‍ ഒരു ചെറിയ പങ്ക് മാത്രമാണ് പൊലീസിന് നല്‍കുന്നത്. ഈ പദ്ധതിയില്‍ സ്ഥാപനങ്ങളെ ചേര്‍ക്കാന്‍ ഡിജിപി, എസ്പിമാരോടാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതായത് സ്വകാര്യ കമ്പനിയ്ക്ക് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ ഇടനിലക്കാരായി പൊലീസ് മാറി.

ഈ പദ്ധതിയുടെ കണ്‍ട്രോള്‍ റൂം പൊലീസ് ആസ്ഥാനത്താണുള്ളത്. ഇത് നിര്‍മ്മിച്ചത് കമ്പനിയാണ്. ഇവിടെയുള്ള കമ്പനിയുടെ രണ്ട് ജീവനക്കാര്‍ക്ക് കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരെ നിയന്ത്രിക്കാനും അനുമതിയുണ്ട്. സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലത്താണ് ഒരു സ്വകാര്യ കമ്പനിയ്ക്ക് സര്‍വ്വ അധികാരവും ഡിജിപി നല്‍കിയിരിക്കുന്നത്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top